ഗ്രാമോത്സവം സംഘടിപ്പിച്ചു,

വിശ്വ ഹിന്ദു പരിഷത്ത് നാലുകണ്ടം സ്ഥാനീയ സമിതിയുടെ ആഭിമുഖ്യത്തിൽ നാലുകണ്ടം ക്ഷേത്ര പരിസരത്തു ഗ്രാമോത്സവം 2023 സംഘടിപ്പിച്ചു, ഗ്രാമോത്സവത്തോട് അനുബന്ധിച്ചു നാലുകണ്ടം മൈതാനിയിൽ പ്രദേശ വാസികളുടെ ഗ്രാമ ചന്തയും, തുടർന്ന് ദേശ വാസികൾ ഒരുക്കിയ കലാവിരുന്നും അരങ്ങേറി. വൈകീട്ട് 5 മണിക്ക് ക്ഷേത്രപരിസരത്തു ആത്മീയ സഭയോട് കൂടി ഗ്രാമോത്സവം പരിപാടികൾക്ക് തുടക്കമായി

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

lപ്രമുഖ മാധ്യമ നിരീക്ഷകനും, വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന ഗവേണിങ് കൗൺസിൽ അഗവും അധ്യാപകനുമായ Dr. വിദ്യാസാഗർ ഗുരുമൂർത്തി, പത്മശ്രീ ബാലൻ പൂതേരി എന്നിവർ ഭദ്ര ദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു.വിശ്വ ഹിന്ദു പരിഷത്ത് മലപ്പുറം വിഭാഗ് സെക്രട്ടറി കു. പ്രകാശൻ, ബിജെപി തിരൂരങ്ങാടി മണ്ഡലം വൈസ് പ്രസിഡന്റും സ്വാഗതസംഘം ചെയർമാനുമായ കെ. മഹീന്ദ്രൻ, കൺവീനർ എം.പി ദിലീപ്, കെ. പ്രമോദ്, കെ രതീഷ് എന്നിവർ സംസാരിച്ചു. ഗ്രാമചന്തക്ക് എംപി വിജയൻ, യു ടി ഷാജി, കെ ഹരിദാസ്,വി പി ഷിബു, സുനീഷ്. കെ, എം പി വിനീഷ്, കെ ശരത് എന്നിവർ നേതൃത്വം നൽകി.