വിജയഭേരി വിജയസ്പർശം പരിശീലനം തുടങ്ങി.*

**താനൂര്‍:*താനൂര്‍ ഉപജില്ലയിലെ വിജയഭേരി – വിജയസ്പര്‍ശം പരിപാടിയുടെ യു.പി, ഹൈസ്കൂള്‍ കോ ഓർഡിനേറ്റർമാക്കുള്ള പരിശീലനം ജില്ലാ പഞ്ചായത്ത് അംഗം വി.കെ.എം ഷാഫി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ താനൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീജ.പി.വി അധ്യക്ഷത വഹിച്ചു. ബി.പി.സി കെ. കുഞ്ഞികൃഷ്ണന്‍, ട്രെയ്‌നര്‍മാരായ അനില്‍.പി.എം, സരിത.കെ എന്നിവര്‍ സംസാരിച്ചു. ഡയറ്റ് ലക്ചറര്‍ എന്‍.സന്തോഷ് പരിശീലനത്തിന് നേതൃത്വം നല്‍കി.മലപ്പുറം ജില്ലാ പഞ്ചായത്തിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും നേതൃത്വത്തിൽ 2 മുതല്‍ 9 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രത്യേക പരിപാടിയായാണ് വിജയഭേരി – വിജയസ്പർശം ആസൂത്രണം ചെയ്തിട്ടുള്ളത്. പദ്ധതി നിർവഹണ ചുമതലയുളള സ്‌കൂള്‍തല കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കാണ് ബി.ആർ.സിയുടെയും ഡയറ്റിന്റെയും നേതൃത്വത്തില്‍ പരിശീലനം നല്‍കുന്നത്. പദ്ധതി ജൂൺ മാസം ആരംഭിച്ച് ഫെബ്രുവരിയിൽ അവസാനിക്കും.*.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

:* താനുർ ബി.ആർ.സിയിൽ വിജയഭേരി വിജയസ്പർശം പരിശീലനം ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ.എം ഷാഫി ഉദ്ഘാടനം ചെയ്തു..

*റിപ്പോർട്ട് :-*ബാപ്പു വടക്കയിൽ+91 93491 88855.