വിദ്യാരംഗം പരപ്പനങ്ങാടി ഉപജില്ലാ തല ഉദ്ഘാടനം മതമൈത്രീ ഗാനങ്ങളുടെ പട്ടുറുമാൽ തീർത്ത് മാപ്പിളപ്പാട്ട് ശിൽപ്പശാല

*കാച്ചടി: കുട്ടികളിലെ കലാവാസനകൾ പരിപോഷിപ്പിക്കുന്നതിന് കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച ഔദ്യോഗിക ക്ലബ്ബായ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പരപ്പനങ്ങാടി ഉപജില്ലാ തല പ്രവർത്തനങ്ങൾക്ക് കാച്ചടി പി എം എസ് എ എൽ പി സ്കൂളിൽ തുടക്കമായി. തിരൂരങ്ങാടി നഗരസഭ ചെയർമാൻ ശ്രീ കെ പി മുഹമ്മദ് കുട്ടി ഉദ്ഘാടനം നിർവ്വഹിച്ച പരിപാടിയിൽ മാപ്പിളപ്പാട്ട് ശിൽപ്പശാല ഗായകൻ ഫിറോസ് ബാബു നയിച്ചു. ഗാനങ്ങളിലെ നെല്ലും പതിരും വേർതിരിച്ച് കുട്ടികളോടൊപ്പം മൈത്രിയുടെ ഈണം തീർത്ത സെഷൻ ആവേശകമായി. ഗാനരചയിതാവും എഴുത്തുകാരനുമായ സി വി ബഷീർ കലകളെ അധികരിച്ച് സംസാരിച്ചു. പരപ്പനങ്ങാടി എ ഇ ഒ സക്കീന മലയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ എച്ച് എം ഫോറം കൺവീനർ കെ കദിയുമ്മ, ജോയിന്റ് കൺവീനർ ടോമി മാത്യു, വിദ്യാരംഗം ഉപജില്ല കോർഡിനേറ്റർ വിജിഷ, ട്രഷറർ രാജീവൻ , സുഷമ കണിയാട്ടിൽ, തിരൂരങ്ങാടി നഗരസഭ കോർഡിനേറ്റർ ശബീർ വി എം , പിറ്റിഎ പ്രസിഡണ്ട് സിറാജ് മുണ്ടത്തോടൻ എന്നിവർ സംസാരിച്ചു.

Comments are closed.