വിദ്യാരംഗം കലാസാഹിത്യവേദി താനൂർ ഉപജില്ലാതല സർഗോത്സവം കെ എം മല്ലിക ഉദ്ഘാടനം നിർവഹിച്ചു.

താനൂർവിദ്യാരംഗം കലാസാഹിത്യവേദി താനൂർ ഉപജില്ലാതല സർഗോത്സവം എസ്എംയുപി സ്കൂളിൽ നടന്നു. ഉപജില്ലയിലെ 285 കുട്ടികൾ പങ്കെടുത്തു. സമാപന സമ്മേളനം താനാളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ എം മല്ലിക ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ കെ രാധാകൃഷ്ണൻ അധ്യക്ഷനായി. വാർഡംഗം ഷബ്ന ഉപഹാര സമർപ്പണം നടത്തി. താനൂർ എഇഒ പി വി ശ്രീജ മുഖ്യപ്രഭാഷണം നടത്തി. വിദ്യാരംഗം ഉപജില്ലാ കൺവീനർ സജീവൻ ചെമ്മരത്തൂർ, അബ്ദുൽ റഹിം കുണ്ടൂർ, ഇ പത്മേഷ്, ഫാത്തിമാ ബീവി എന്നിവർ സംസാരിച്ചു. വിവിധ സെഷനുകളായി മനുവിശ്വനാഥ്, എ എ സുബിൻ, ഋസ്വിനി എസ് ജീവ, ഗോപീനാരായണൻ, സുരേഷ് അക്ഷരി, കെ എം ഹാജറ, സ്വപ്നാറാണി എന്നിവർ ക്ലാസുകളെടുത്തു.: വിദ്യാരംഗം കലാസാഹിത്യവേദി താനൂർ ഉപജില്ലാതല സർഗോത്സവം കെ എം മല്ലിക ഉദ്ഘാടനം ചെയ്യുന്നു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇