വിദ്യാഗോപാല മന്ത്രാർച്ചനയും വിദ്യാനിധി സമർപ്പണവും നടത്തി

*താനൂർ : നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ഒഴൂർ വേദവ്യാസ വിദ്യാനികേതനിൽ വിദ്യാഗോപാല മന്ത്രാർച്ചനയും വിദ്യാനിധി സമർപ്പണവും നടത്തി. വിദ്യാഗോപാല മന്ത്രാർച്ചനക്ക് പള്ളത്തിൽ ബിനോയ് കാർമികത്വം വഹിച്ചു. അധ്യാപികമാരായ എൻ ശ്രീലത, എം.വി ഷാജി എം.വി നിഷ, ദീപ എം, അജിത എം. സരിത, ദീപ സി എന്നിവർ നേതൃത്വം നൽകി.തുടർന്ന് നടന്ന വിദ്യാനിധി സമർപ്പണം അഡ്വ:ശങ്കു ടി ദാസ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ വി.ദാമോധരൻ അദ്ധ്യക്ഷത വഹിച്ചു. സങ്കുൽ സംയോജകൻ ടി.ദേവദാസ് ആ മുഖഭാഷണം നടത്തി. ടി ബിജുട്ടൻ, ടി.കെ പ്രകാശ്, കെ.ഷിജു എം കൃഷ്ണൻ നായർ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ആർമിയിലേക്ക് സെലക്ഷൻ നേടിയ പൂർവ്വവിദ്യാർത്ഥി എടമരത്ത് അക്ഷയ് ഷാജി, നീറ്റ് പരീക്ഷയിൽ ഉന്നത മാർക്ക് നേടി പരിയാരം മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് പ്രവേശനം നേടിയ പൂർവ്വ വിദ്യാർത്ഥി എ.പി ഹൃദിക എന്നിവരെ മൊമെന്റോ നൽകി ആദരിച്ചു. സെക്രട്ടറി കെ സോമൻ സ്വാഗതവും തിരുവങ്ങാട്ട് ദേവദാസ് നന്ദിയും പറഞ്ഞു. വിദ്യാനികേതൻ വിദ്യാലയങ്ങൾ സനാതന ധർമ്മത്തിന് വേണ്ടി* അഡ്വ: ശങ്കു ടി.ദാസ്ദേശീയ തലത്തിൽ വിദ്യാഭാരതിക്കു കീഴിൽ കേരളത്തിൽ പ്രവർത്തിക്കുന്ന വിദ്യാനികേതൻ വിദ്യാലയങ്ങൾ സനാതന ധർമത്തിലെ ഉദാത്തമായ മൂല്യങ്ങൾ പുതു തലമുറയിലേക്ക് പഠനത്തോടൊപ്പം പകർന്ന് നൽകാൻ വേണ്ടിയുള്ളതാണെന്നും, സനാതന മൂല്യങ്ങളെ ആരുവിചാരിച്ചാലും നശിപ്പിക്കാൻ കഴിയാത്ത അത്രയും ആഴ്ന്നിറങ്ങി ഭാരതീയരിൽ പ്രഭ ചൊരിയുന്ന തണൽ വൃക്ഷമായി പരിലസിക്കുയാണെന്നും അഡ്വ. : ശങ്കു ടി ദാസ് പറഞ്ഞു. ഒഴൂർ വിദ്യാനികേതനിൽ നടന്ന വിദ്യാഗോപാല മന്ത്രാർച്ചനയും വിദ്യാനിധി സമർപ്പണവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രധാനാധ്യാപകൻ വി.ദാമോധരൻ അദ്ധ്യക്ഷത വഹിച്ചു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇