വിജയാഘോഷ റാലി സംഘടിപ്പിച്ചു

തിരൂരങ്ങാടി:പരപ്പനങ്ങാടി ഉപജില്ലാ സാമൂഹ്യ ശാസ്ത്ര -പ്രവൃത്തി പരിചയമേളയിലും തിരൂരങ്ങാടി മുൻസിപ്പൽ കലാ കായിക മേളകളിലും ഓവറോൾ രണ്ടാം സ്ഥാനം നേടി അഭിമാനകരമായ നേട്ടം കൈവരിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് സി കെ നഗർ എ എം എൽ പി സ്കൂളിലെ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ വിജയാഘോഷ റാലി സംഘടിപ്പിച്ചു.സ്കൂൾ പരിസരത്ത് നിന്നും ആരംഭിച്ച റാലി കോൽ ക്കളിയുടെയും ദഫ് മുട്ടിന്റെയും ഫ്ലവർ ഷോയുടെയും അകമ്പടിയോടെ ചെമ്മാട് ടൗണിനെ പ്രകമ്പനം കൊള്ളിച്ച് ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു വിവിധ മേളകളിൽ തുടരേയുള്ള വിജയങ്ങൾ കരസ്ഥമാക്കി കൊണ്ട് ഉപജില്ലയിൽ തന്നെ തലയെടുപ്പോടെ നില കൊള്ളാൻ വിദ്യാലയത്തിന് സാധിച്ചു. റാലിക്ക് സ്കൂൾ ഹെഡ്മിസ്ട്രസ് സി കെ സിന്ധു ടീച്ചർ,മാനേജർ കോയ സാഹിബ്‌ നിസാർ കണ്ടാണത്ത് പിടിഎ പ്രസിഡണ്ട് അബ്ദുറഷീദ് പി കെ, വാർഡ് കൗൺസിലിർമാരായ വഹീദ ചെമ്പയിൽ,സിഎം സൽമ, ഫാറൂഖ് മാസ്റ്റർ അഷ്‌റഫ് മാസ്റ്റർ മഖ്ബൂൽ മാസ്റ്റർ, ത്വയ്യിബ് മാസ്റ്റർ, ഷുഹൈബ് മാസ്റ്റർ തുടങ്ങിയ മറ്റു അധ്യാപികമാർ തുടങ്ങിയവർ നേതൃത്വം നൽകി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇