കുടിവെള്ളം ലഭിക്കാതെ ഏകയായി പള്ളിമ*വൃദ്ധയും മാറാരോഗിയുമായ രോഗിക്ക് വെള്ളമെത്തിക്കണം* – എൻ എഫ് പി ആർ-വേങ്ങര :

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

വേങ്ങര പഞ്ചായത്ത് ഏഴാം വാർഡിൽ സ്ഥിരതാമസമായ പള്ളീമ എന്ന വിധവയും രോഗിയുമായആൺമക്കൾ ഇല്ലാത്തതും യാതൊരു വരുമാനവും ഇല്ലാത്തതും പെയിൻ പാലിയേറ്റീവ് ചികിത്സയിൽ കഴിയുന്നതും ആരാലും സഹായമില്ലാതെ വാർഡിലെ തന്നെ ഏറ്റവും ചെറിയ കൊച്ചുവീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന രോഗിയായി കിടപ്പിലുമാണ്. വിവരം അറിഞ്ഞുകൊണ്ട് ദേശീയ മനുഷ്യാവകാശ സംഘടനയായ എൻ.എഫ്.പി.ആർ ഭാരവാഹികളായ സംസ്ഥാന വൈസ് പ്രസിഡണ്ട് മനാഫ് താനൂർ തിരൂരങ്ങാടി താലൂക്ക് പ്രസിഡണ്ട് അബ്ദുൽ റഹീം പൂക്കത്ത് എക്സിക്യൂട്ടീവ് മെമ്പർ എ പി അബൂബക്കർ വേങ്ങര എന്നിവരുടെ നേതൃത്വത്തിൽ വീട് സന്ദർശിക്കുകയും അടിയന്തരമായി വേണ്ട സഹായസഹകരണങ്ങൾ ചെയ്തു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വേങ്ങര പഞ്ചായത്ത് സെക്രട്ടറിക്കും പ്രസിഡണ്ടിനും നിവേദനം നൽകുകയും ചെയ്തു.വീടിൻ്റെ അടുത്തുകൂടെ ജലനിധിയുടെ കണക്ഷൻ കടന്നുപോകുന്നുണ്ടെങ്കിലും ഇവർക്ക് വെള്ളത്തിന് അടിയന്തര സഹായം എത്തിക്കണമെന്ന് നിരവധി തവണ വാർഡ് മെമ്പറോട് ആവശ്യപ്പെട്ടെങ്കിലും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല. അടിയന്തരമായി വൃദ്ധയും രോഗിയുമായ ഇവർക്ക് കുടിവെള്ളം എത്തിക്കാനുള്ള നിയമനടപടി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.

ലേഖകൻ Asharaf thacharapadikkal

ഫോട്ടോ : രോഗിയും പെയിൻ പാലിയേറ്റീവ് ചികിത്സയുമായ പള്ളിമ എന്ന വയോധിക