വേനൽതുമ്പി കലാജാഥ സമാപിച്ചു

താനൂർ: ബാലസംഘം താനൂർ ഏരിയ വേനൽതുമ്പി കലാജാഥ പര്യടനം വെള്ളിയാമ്പുറത്ത് സമാപിച്ചു. ഏരിയയിൽ 22 കേന്ദ്രങ്ങളിലാണ് സംഘം പരിപാടികൾ അവതരിപ്പിച്ചത്. സമാപന പരിപാടി ബാലസംഘം ജില്ലാ സെക്രട്ടറി പി പി അയിഷ ഷഹ്മ ഉദ്ഘാടനം ചെയ്തു. താനൂർ ഏരിയാ സെക്രട്ടറി കെ അനുശ്രീ അധ്യക്ഷയായി. വേനൽ തുമ്പികൾക്കായി ഒരു സത്യാന്വേഷണം എന്ന നാടകം രചിച്ച ആദിത്ത് പൊതാശേരി മുഖ്യപ്രഭാഷണം നടത്തി. ബാലസംഘം ജില്ലാ കൺവീനർ പി സതീശൻ, കെ ഗോപാലൻ, ഇ അർജുൻ എന്നിവർ സംസാരിച്ചു. വില്ലേജ് സെക്രട്ടറി ആകാശ് സ്വാഗതവും, വില്ലേജ് കൺവീനർ എം ചന്ദ്രൻ നന്ദിയും പറഞ്ഞു. ബാലസംഘം താനൂർ ഏരിയ വേനൽതുമ്പി കലാജാഥ സമാപനം ആയിഷ ഫഹ്മ ഉദ്ഘാടനം ചെയ്തു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇