വെള്ളിയത്ത് കുടുംബ സംഗമം മെയ് ഒന്നിന്*

*താനൂർ: വിസ്മൃതമായി ക്കൊണ്ടിരിക്കുന്ന പൂർവ്വികരുടെ ചരിത്രം വീണ്ടെടുത്തും പുതുതലമുറയുമായി പങ്കു വെച്ചും വെള്ളിയത്ത് കുടുംബം മെയ് ഒന്നിന് താനാളൂരിൽ മഹാ കുടുംബ സംഗമം സംഘടിപ്പിക്കുന്നു. ലോകത്താകെ പരന്നു കിടക്കുന്ന വെള്ളിയത്ത് കുടുംബാംഗങ്ങളുടെ ആദ്യ സംഗമത്തിൽ നാലായിരത്തോളം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.കേരളത്തിലെ എട്ട് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന വെള്ളിയത്ത് കുടുംബത്തിൽ നിന്നുമുള്ളവർ സംഗമത്തിൽ പങ്കാളികളാകും. മെയ് ഒന്നിന് താനാളൂർ ഇ.എം.എസ് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന സംഗമം ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്യും.സംഗമത്തിന്റെ ഭാഗമായി വനിതാ ജനപ്രതിനിധി സംഗമം, ആദരിക്കൽ , അനുമോദനം, കുട്ടികളുടെ കലാപരിപാടികൾ എന്നിവ നടക്കും.ജനപ്രതിനിധികളും നേതാക്കളും ചടങ്ങിൽ പങ്കെടുക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.വാർത്ത സമ്മേളനത്തിൽ കുടുംബാംഗങ്ങളായ വി.അബ്ദുറസാഖ്, അബ്ദുറസാഖ് . താനാളൂർ, ഷാഹുൽ ഹമീദ് താനാളൂർ, അബ്ദുറഹിമാൻ . പകര .മുനീർ താനാളൂർ, റസിയ : അയ്യായ , സഫിയ. താനാളൂർ, മനാഫ് . അയ്യായ എന്നിവർ പങ്കെടുത്തു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇