വെളിമുക്ക് സർവ്വീസ് ബാങ്ക് പ്രസിഡണ്ടായിവി.പി. അഹമ്മദ് കുട്ടിയെ തെരഞ്ഞെടുത്തു

.മൂന്നിയൂർ:വെളിമുക്ക് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായി വി.പി. അവമ്മദ് കുട്ടി യെയും വൈസ് പ്രസിഡണ്ടായി എം.അബ്ദുൽ അസീസ് വെളിമുക്കിനെയും തെരഞ്ഞെടുത്തു. പരപ്പനങ്ങാടി സഹകരണ യൂണിറ്റ് ഇൻസ്പെക്ടർ സജിത് റിട്ടേണിംഗ് ഓഫീസറായിരുന്നു. നേരത്തെ യു.ഡി. എഫ്. പാനലിലെ പന്ത്രണ്ട് പേർ എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം ബാങ്ക് ചേമ്പറിൽ നടന്ന അനുമോദന യോഗത്തിൽ സി. ചന്ദ്രമോഹൻ അദ്ധ്യക്ഷത വഹിച്ചു. എം.എ. അസീസ്, എൻ. എം.അൻവർ,C.കുഞ്ഞി ബാവമാസ്റ്റർ, എം.സൈതലവി, പി.കെ.അബ്ദുറഹിമാൻ , ചെനാത് മുഹമ്മദ്, എം.പി.മുഹമ്മദ് കുട്ടി, കടവത്ത് മൊയ്തീൻകുട്ടി, കുട്ടശ്ശേരി ഷരീഫ , എം.എം. ജംഷീന,വി.കെ. സുബൈദ,ഹൈദ്രോസ്, കെ.ചുഴലി, കെ.സോമസുന്ദരൻ,കെ.പി.സുന്ദരൻ,എന്നിവർ പ്രസംഗിച്ചു.അനുമോദന ചടങ്ങിൽ പ്രസിഡണ്ട് വി.പി.അഹമ്മദ് കുട്ടിയും , വൈസ് പ്രസിഡണ്ട് എം.എ. അസിസ് വെളിമുക്കും നന്ദിപറഞ്ഞു.റിപ്പോർട്ട്:അഷ്റഫ് കളത്തിങ്ങൽ പാറ

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇