വെളിമുക്ക് പാലിയേറ്റീവിൽഭിന്നശേഷിക്കാർക്ക് ഓണാഘോഷം സംഘടിപ്പിച്ചു

.മൂന്നിയൂർ: ഭിന്നശേഷി മാലാഖ കുട്ടികളെ ചേർത്ത് പിടിച്ച് കലാ കായിക മൽസരങ്ങൾ സംഘടിപ്പിച്ചും ഓണ സദ്യ ഒരുക്കിയും വെളിമുക്ക് പാലിയേറ്റീവും തിരൂരങ്ങാടി ജി.എച്ച്. എസും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ ശ്രദ്ധേയമായി. പാലിയേറ്റീവ് സെന്ററിൽ സംഘടിപ്പിച്ച പരിപാടി മുൻ ബ്ലോക്ക് മെമ്പർ കടവത്ത് മൊയ്തീൻ കുട്ടി ഉൽഘാടനം ചെയ്തു. ഉണ്ണി പടിക്കൽ അദ്ധ്യക്ഷ്യം വഹിച്ചു. സി.പി. യൂനുസ്,ഇല്ലിക്കൽ ബീരാൻ, സിസ്റ്റർ ലീന, യൂസുഫ് ചനാത്ത് പ്രസംഗിച്ചു. റാസിൻ, റിമ, ഫാത്തിമ ഫിദ, റാനിയ, ബുജൈർ നേത്രത്വം നൽകി. ഭിന്നശേഷി മാലാഖ കുട്ടികൾ വിവിധ കലാ – കായിക പരിപാടികൾ അവതരിപ്പിച്ചു.പരിപാടിയിൽ പങ്കെടുത്ത വർക്ക് സമ്മാനങ്ങളും ഓണ സദ്യയും ഒരുക്കിയിരുന്നു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

.റിപ്പോർട്ട്:അഷ്റഫ് കളത്തിങ്ങൽ പാറ