ചിങ്ങം ഒന്ന് കർഷക ദിനത്തിൽ പെരുമ്പടപ്പ് പഞ്ചായത്തിന് കീഴിലുള്ള സ്പെക്ട്രം സ്പെഷ്യൽ സ്കൂളിൽ പച്ചക്കറി കൃഷിക്ക് തുടക്കമായി

.പെരുമ്പടപ്പ് പഞ്ചായത്തിന് കീഴിലുള്ള സ്പെക്ട്രം സ്പെഷ്യൽ സ്കൂളിലെ കുട്ടികൾക്ക് മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് കൃഷിഭവന്റെ സഹകരണത്തോടുകൂടി പച്ചക്കറി കൃഷിക്ക് തുടക്കമായി. മാറഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് കൃഷിയിടം ഒരുക്കിയിരിക്കുന്നത്. മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ബീന ടീച്ചർ തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് മെമ്പർ അജയൻ അധ്യക്ഷതവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബൾക്കീസ് തൈപ്പറമ്പിൽ , വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലീനാ മുഹമ്മദാലി,ബ്ലോക്ക് മെമ്പർ ഷിഹാബ്, കുടുംബശ്രീ ADMC മുഹമ്മദ്, പ്രോഗ്രാം മാനേജർ അസ്ക്കർ, കൃഷി ഓഫീസർ മഞ്ജു, കൃഷി ഭവനിലെ ജീവനക്കാർ, സ്റ്റാഫ്, രക്ഷിതാക്കൾ, കുട്ടികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു വാർഡ് മെമ്പർ റെജുല ഗഫൂർ സ്വാഗതവും സ്പെക്ട്രം സ്കൂൾ ടീച്ചർ ആയിഷ നന്ദിയും പറഞ്ഞു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇