: താനൂർ ബ്ലോക്ക് പെൻഷൻ കൂട്ടായ്മ കുടുംബസംഗമം വി സി കമലം ഉദ്ഘാടനം നിർവഹിച്ചു
പെൻഷൻ കൂട്ടായ്മ കുടുംബസംഗമംതാനൂർകേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ താനൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ഒന്നാണ് നമ്മൾ ‘ കുടുംബസംഗമം താനൂർ ദേവധാർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. അധ്യാപികയും, നിറമരുതൂർ പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായിരുന്ന വി സി കമലം ഉദ്ഘാടനം ചെയ്തു. സി എച് സുഭദ്ര അധ്യക്ഷയായി. അന്ധവിശ്വാസവും അനാചാരവും കേരളീയസമൂഹത്തിൽ എന്ന വിഷയത്തിൽ എം സ്വപ്നാറാണി മുഖ്യപ്രഭാഷണം നടത്തി. എം സൈതലവി, രാധാ മാമ്പറ്റ, ചോയി, പി ചന്ദ്രമതി, പി വാമനൻ, രാജൻ തയ്യിൽ, സി ശശികുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് കലാപരിപാടികളും നടന്നു. .
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

റിപ്പോർട്ടർ ബാപ്പു വടക്കയിൽ
+91 93491 88855