വിദ്യാഭ്യാസ രംഗത്തെവൈവിദ്ധ്യങ്ങൾഉൾക്കൊള്ളണംവിസി ഡോ.എൽ സുഷമ

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

താനുർ : വിദ്യാഭ്യാസ രംഗത്ത് നിലവിലുള്ള വൈവിദ്ധ്യങ്ങളായ
കോഴ്സുകൾ കണ്ടെത്തി
ഉപരിപഠന സാധ്യതകൾ പ്രയോജനപെടുത്താൻ
വിദ്യാർത്ഥികൾ
തയ്യാറാകണമെന്ന്
തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ.എൽ സുഷമ പറഞ്ഞു.


പൂർവ്വ സൂരികൾ
പഠിച്ചു വളർന്ന സാഹചര്യമല്ല ഇന്നുള്ളത്.
ആധുനിക കാലഘട്ടത്തിൽ
വിദ്യാഭ്യസ രംഗത്ത്
വന്ന മാറ്റങ്ങൾ ഉൾകൊള്ളാൻ
രക്ഷിതാക്കൾ തയ്യാറാകണമെന്നും
അവർ പറഞ്ഞു

.

താനുർ ദേവധാർ ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും രാജ്യപുരസ്കാർ ,എൻ.എം.എം.എസ്. പരീക്ഷ നേടിയ കുട്ടികളെയും അനുമോദിച്ച് സംസാരിക്കുകയായിരുന്നു ഡോ.എൻ. സുഷമ

സ്കുളിൽ നിന്നും
ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്
രാജ്യപുരസ്കാർ നേടിയ
ഇ.അപർണ്ണ , കെ.സിയ അല , എസ്.ശിവനന്ദ എന്നിവരെയും
എൻ.എം.എം.എസ്. പരീക്ഷ പാസായ ജിയാ രാജീവ്, പി.എസ്. അഭിനന്ദ്, ടി. മിൻഹ, സി.ആര്യ, പി അനുഷ വിനോദ്, ടി. ആദി, എം.കെ. അനൻ എന്നി കുട്ടികൾക്ക്
വി.സി. ട്രോഫിയും സർട്ടിഫിക്കറ്റും നൽകി.

ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ബാലകൃഷണൻ ചുള്ളിയത്ത് അദ്ധ്യക്ഷത വഹിച്ചു.

പ്രിൻസിപ്പൽ ഇൻ ചാർജ്
വി.പി.അബ്ദുറഹിമാൻ,
പ്രധാനാധ്യാപിക പി.ബിന്ദു,
ഡപ്യുട്ടി ഹെഡ്മിസ്ട്രസ് കെ.കെ.സിന്ധു , സ്റ്റാഫ് സെക്രട്ടറി കെ.പി. ബിന്ദു മോൾ
എന്നിവർ സംസാരിച്ചു.

താനൂർ ദേവധാർ ഗവ: ഹയർസെക്കൻഡറി സ്കുളിൽ നിന്നും
രാജ്യ പുരസ്കാർ ,എൻ.എം.എം.എസ് നേടിയ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങിൽ മലയാളം സർവ്വകലാശാല വൈസ്. ചാൻസലർ
ഡോ.എൽ സുഷമ സംസാരിച്ചു.

താനുർ ദേവധാർ ഗവ: ഹയർസെക്കൻഡറി സ്കൂളിൽ നിന്ന് രാജ്യ പുരസ്കാർ ,എൻ.എം.എം.എസ് നേടിയ കുട്ടികൾക്ക് മലയാളം സർവ്വകലാശാല വൈസ് ചാൻസലർ ഡോ എൽ സുഷമ ട്രോഫിയും സർട്ടിഫിക്കറ്റും സമ്മാനിച്ചു