വാവ സുരേഷ് അഭിനയ രംഗത്തേക്ക് കാളാമുണ്ടൻ ചിത്രത്തിന്റെ പൂജ കഴിഞ്ഞു

.. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃത ഭവനിൽ വെച്ച് കാളാമുണ്ടൻ എന്ന സിനിമയുടെ പൂജ നടന്നു . വാവ സുരേഷിനെ കേന്ദ്ര കഥാപാത്രമാക്കി കലാ ധരൻ ഗ്രാനി എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണിത്.പ്രദീപ് പണിക്കർ രചന നിർവഹിക്കുന്നു. ഗാനരചന സംവിധായകൻ കലാധരൻ നിർവഹിക്കുന്നു. ഗാനങ്ങൾക്ക് സംഗീതം നൽകുന്നത് എം ജയചന്ദ്രൻ. ശ്രീനന്ദനം ഫിലിംസിന്റെ ബാനറിൽ കെ നന്ദകുമാർ ആണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീ നന്ദനം ഫിലിംസിന്റെ മറ്റ് രണ്ട് ചിത്രങ്ങൾ കൂടി അണിയറയിൽ ഒരുങ്ങുകയാണ്.പ്രശസ്ത ഗാന രചയിതാവായ ശ്രി.കെ ജയകുമാർ ഐ എ എസ്, കവിയും ഗാനരചയിതാവുമായ ശ്രീ. പ്രഭാവർമ്മ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. ഗാനരചയിതാവായ ശ്രി.കെ ജയകുമാർ ഐ എ എസ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. നവംബർ മാസം ആദ്യം മുതൽ തിരുവനന്തപുരത്ത് ഷൂട്ടിംഗ് ആരംഭിക്കുന്നു.പ്രകൃതിസ്നേഹിയായ ഒരു മനുഷ്യന്റെ ജീവിതത്തിലെ പുരസ്കാരങ്ങളും തിരസ്കാരങ്ങളും ഇടകലർന്ന കഥയാണ് ചിത്രം പറയുന്നത്.കലാ സംവിധാനം അജയൻ അമ്പലത്തറ.മേക്കപ്പ് ലാൽ കരമന. ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് അടൂർ. പ്രൊഡക്ഷൻ കൺട്രോളർ രാജേഷ് തിലകം.സ്റ്റിൽസ് വിനയൻ സി എസ്. പി ആർ ഒ എം കെ ഷെജിൻ.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇