വന്ദേ ഭാരത് എക്സ്പ്രസ്സ് ട്രെയിനിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സി.എം.പി മാർച്ചും ധർണ്ണയും നടത്തി.

തിരൂർ: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള മലപ്പുറം ജില്ലയിലെ പ്രധാന റെയിൽവെ സ്റ്റേഷനായ തിരൂരിൽ വന്ദേ ഭാരത് എക്സ്പ്രസ്സ് ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കാത്തത് കടുത്ത മലപ്പുറം ജില്ലയാട്ടുള്ള അവഗണനയും അനീതിയുമാണെന്ന് സി.എം.പി സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കോട്ടുമല പറഞ്ഞു. കേന്ദ്ര റെയിൽ മന്ത്രാലയം കേരളത്തിന് അനുവദിച്ച് കേരളത്തിനകത്ത് പത്ത് ജില്ലകളിലൂടെ ഓടുന്ന ട്രെയിന് ഒമ്പത് ജില്ല കളിലും സ്റ്റോപ്പ് അനുവദിച്ചപ്പോൾ മലപ്പുറത്തെ മാത്രം ഒഴിവാക്കിയ കേന്ദ്ര സർക്കാറിന്റെയും റെയിൽവെ മന്ത്രാലയത്തിന്റെയും നടപടി മലപ്പുറം ജില്ലയോട് ആർവത്തിച്ചു കൊണ്ടിരിക്കുന്ന അവഗണനയുടെ ഏറ്റവും ഒടുവിലെത്തെ ഉദാഹരണ മാണെന്നും കൃഷ്ണൻ കോട്ടുമല പറഞ്ഞു. മഹാനായ തുഞ്ചത്തെഴുത്തച്ഛന്റെ ജന്മദേശമായ തുഞ്ചൻ പറമ്പ്, മലയാളം സർവ്വകലാശാല, പ്രധാന തീർത്ഥാടന കേന്ദ്രങ്ങളായ തിരുനാവായ നവാമുകുന്ന ക്ഷേത്രം, കാടാംമ്പുഴ ക്ഷേത്രം, മമ്പുറം മഖാം, പുത്തംപള്ളി മഖാം തുടങ്ങി ആയിരക്കണക്കിന് തീർത്ഥാടകരും വിദൂരങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളും ഉദ്യോകാർത്ഥികൾ ഉൾപ്പെടെ മറ്റ് നിരവധി യാത്രക്കാരും ആശ്രയിക്കുന്ന തിരുർ സ്റ്റേഷനിൽ വന്ദേ ഭാരത് എക്സ്പ്രസ്സ് ട്രെയിന് സ്റ്റോപ്പ് അനുവദിക്കുന്നതു വരെ ശക്തമായ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി വാസു കാരയിൽ അധ്യക്ഷത വഹിച്ചു.ബഷീർ പുത്തൻ വീട്ടിൽ, മുതുവാട്ടിൽ അലി, എം.ബി രാധാകൃഷ്ണൻ, രവീന്ദ്രൻ പുനത്തിൽ, കെ.നാസറലി, ബഷീർ വലിയാട്ട്, അഷറഫ് തച്ചറപ്പടിക്കൽ, ബിനൂപ് ഉഗ്രപുരം, സാജു അമ്പലപ്പടി, വിനോദ് പള്ളിക്കര, വാൽപ്പറമ്പൻ അഹമ്മദ് കോയ, എം.പി ജയശ്രി, സി.പി ബേബി, കെ.ഗീത, കെ. റൈഹാനത്ത്,പി.രാജലക്ഷി, വി.ബിജിത, ദീപ്തി എൻ.കെ തുടങ്ങിയവർ പ്രസംഗിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇