നാട്ടിൻപുറത്തും വനാമി ചെമ്മീൻ കൃഷി വിജയം

*താനൂർ: അത്യപൂർവ്വമായി മാത്രം കൃഷി ചെയ്യുന്ന കയറ്റുമതിയിനമായ വനാമി ചെമ്മീൻ കൃഷിയിൽ മികച്ച വിളവെടുപ്പ്. ദേവധാർ സ്കൂളിന് സമീപം ചെങ്ങണക്കാട്ടിൽ അഷ്റഫിന്റെ ഫിഷ് ഫാമിലാണ് വിളവെടുപ്പ് സംഘടിപ്പിച്ചത്. ഫിഷറീസ് മാനേജ്മെന്റ് കൗൺസിൽ അംഗം അഹമ്മദ്കുട്ടി പഞ്ചാരയിൽ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ഫിഷറീസ് അക്വാകൾച്ചർ പ്രൊമോട്ടർ ഒ.പി സുരഭിലയുടെ സഹായത്തോടെയാണ് പരീക്ഷണാടിസ്ഥാനത്തിൽ മത്സ്യകൃഷി ആരംഭിച്ച് വിജയിച്ചത്. കടൽ വെള്ളം കൃത്രിമമായി സൃഷ്ടിച്ച് നൂതനമായ ശാസ്ത്രീയ മാർഗ്ഗത്തിലൂടെയാണ് പ്രവാസിയായിരുന്ന അഷ്റഫ് വനാമി ചെമ്മീൻ കൃഷി നടത്തിയത്. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ സജീർ മുഹമ്മദ്, ഫിഷറീസ് കോഡിനേറ്റർ റെനീഷ തുടങ്ങിയവർ സന്നിഹിതരായി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇