വള്ളിക്കുന്ന് മണ്ഡലം സംയുക്ത ട്രേഡ് യൂണിയൻ സമര പ്രചരണ കൺവെൻഷൻ സംഘടിപ്പിച്ചു

ചേളാരി : വിലകയറ്റം തടയുക, ലേബർ കോഡുകൾ റദ്ധ് ചെയ്യുക, വൈദ്യുത ഭേദഗതി ബിൽ പിൻവലിക്കുക, സ്വകര്യവൽക്കരണം അവസാനിപ്പിക്കുക, തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷാ പദ്ധതി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആഗസ്റ്റ് 9 ന് ജില്ലാ കേന്ദ്രങ്ങളിൽനടക്കുന്ന മഹാ ധർണ്ണയുടെ പ്രചരണാർത്ഥം വള്ളിക്കുന്ന് നിയോജക മണ്ഡലം സംയുക്ത ട്രേഡ് യൂണിയൻ സമര പ്രചരണ സംഗമം സംഘടിപ്പിച്ചുഅന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ആരംഭിച്ച യോഗം മലപ്പുറം ജില്ല എസ് ടി യു സെക്രട്ടറി എം സൈതലവി ഉൽഘാടനം ചെയ്തു, വിശ്വൻ പള്ളിക്കൽ അദ്ധ്യക്ഷത വഹിച്ചു, പി പ്രിൻസ് കുമാർ, കെ ഗോവിന്ദൻകുട്ടി, ഋഷികേഷ് കുമാർ, വി കെ ഷരീഫ ,കടവത്ത് മൊയ്തീൻ കുട്ടി, കുട്ടശ്ശേരി ഷരീഫ, ജാഫർ മേടപ്പിൽ , സുരേഷ് ബാബു, അജ്നാസ് ചേളാരി, സത്താർ ആനങ്ങാടി, വി കെ സുബൈദ, പ്രീത റാണി എന്നിവർ സംസാരിച്ചു, ജൂലായ് 28 ന് അകം എല്ലാ പഞ്ചായത്ത് കൺവെൻഷനുകളും വിളിച്ച് ചേർക്കുവാൻ തീരുമാനിച്ചു, ജില്ലാ കമ്മറ്റിയുടെ സമര പ്രചരണ ജാഥക്ക് പടിക്കൽ അങ്ങാടിയിൽ ആഗസ്റ്റ് 2 ന് സ്വീകരണം നൽകുന്നതിന് തീരുമാനിച്ചു, ആഗസ്റ്റ് 9 ന് മലപ്പുറത്ത് വെച്ച് നടക്കുന്ന മഹാ ധർണ്ണയിൽ വള്ളിക്കുന്ന് മണ്ഡലത്തിൽ നിന്ന് 500 പേരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇