കുമ്പാരക്കോളനി റോഡ് കോൺക്രീറ്റ് ചെയ്തു.

0

വളാഞ്ചേരി: ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നര ലക്ഷം രൂപ വകയിരുത്തി കോൺക്രീറ്റ് ചെയ്ത ആറാം വാർഡിലെ പെരുമ്പറമ്പ് – കുമ്പാരക്കോളനി റോഡ് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.എം അബ്ദുറഹിമാൻ്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ വി.ടി അമീർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ.പി ജസീന, ടി.പി ഹംസു, ആശിഖ്.ടി.ടി, മജീദ് എന്നിവർ സംസാരിച്ചു. തുടർന്ന് മധുര പലഹാരം വിതരണം ചെയ്തു. മണി തറക്കൽ, അലവി, അബ്ദുറഹിമാൻ, പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു. ഫോട്ടോ: ഇരിമ്പിളിയം പഞ്ചായത്തിലെ പെരുമ്പറമ്പ് – കുമ്പാരക്കോളനി റോഡ് പഞ്ചായത്ത് വികസന സ്റ്റാൻറിങ് കമ്മിറ്റി ചെയർമാൻ വി.ടി അമീർ ഉദ്ഘാടനം ചെയ്യുന്നു.

Leave A Reply

Your email address will not be published.