: ദീർഘകാലം ഇൻഡ്യൻ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്ന വി.ഉണ്ണികൃഷ്ണൻ അനുസ്മരണ ദിനാചരണം സി.പി.ഐ. ഒഴൂർ ലോക്കൽ കമ്മിറ്റി സമുചിതമായി ആചരിച്ചു.

താനൂർ : ദീർഘകാലം ഇൻഡ്യൻ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്ന വി.ഉണ്ണികൃഷ്ണൻ അനുസ്മരണ ദിനാചരണം സി.പി.ഐ. ഒഴൂർ ലോക്കൽ കമ്മിറ്റി സമുചിതമായി ആചരിച്ചു. മുൻ ജില്ലാ കമ്മിറ്റി അംഗം എ.പി. സുബ്രമണ്യൻ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റി അംഗം വി.ബിജു അധ്യക്ഷത വഹിച്ചു. ഏറഞ്ചേരി ഉണ്ണി, പി.വി.ഉണ്ണികൃഷ്ണൻ ,എം.സി.വിനോദ്, ഷാജി കാട്ടുങ്ങൽ എന്നിവർ സംസാരിച്ചു. ഒഴൂരിൽ നടന്ന പ്രഭാതഭേരിക്ക് പി.പി.ചന്ദ്രൻ ,എം .മുഹമ്മദ് ഫാറൂഖ്, പി.സക്കീർ , കെ.എം.സൈനുദ്ധീൻ എന്നിവർ നേതൃത്വം നൽകി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇