അർബ്ബൻ ബാങ്ക് : നിലനിൽപ്പിനുള്ള പോരാട്ടത്തിന് തയ്യാറെടുത്ത് കുബ്സോ

തൃശൂർ :കേരളത്തില അർബ്ബൻ സഹകരണ ബാങ്കുകളുടെ നിലനിൽപ്പിനുള്ള പോരാട്ടത്തിന് തയ്യാറെടുത്ത് കേരള അർബ്ബൻ ബാങ്ക് സ്റ്റാഫ് ഓർഗ്ഗനൈസേഷൻ (കുബ്സോ). അർബ്ബൻ ബാങ്കുകൾക്കു മേൽ നാൾക്കു നാൾ ആർ.ബി.ഐ നടപ്പാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന വികലമായ പരിഷ്ക്കാരം സ്ഥാപനങ്ങളുടെ നിലനിൽപ്പുകളെ തന്നെ ബാധിക്കുകയാണെന്ന് കേരള അർബ്ബൻ ബാങ്ക് സ്റ്റാഫ് ഓർഗ്ഗനൈസേഷൻ സംസ്ഥാന കമ്മിറ്റി വിലയിരുത്തി. ഇടപാടുകാരുടെയും, ജീവനക്കാരുടേയും ആവശ്യങ്ങളും, അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്നും തൃശൂരിൽ നടന്ന സംസ്ഥാന കൺവെൻഷൻ ആവശ്യപെട്ടു. പ്രശ്നത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുവാൻ അഞ്ചംഗ സമിതിയ ചുമതലപ്പെടുത്തി. ഇരുപത്തി അഞ്ച് ദിവസത്തിനകം സമിതി റിപ്പോർട്ട് സംസ്ഥാന കമ്മിറ്റിക്ക് നൽകും. തുടർന്ന് സമര പരിപാടികൾക്ക് രൂപം നൽകും . സംഘടനയുടെ പുതിയ ഭാരവാഹികൾ ചുമതലയേൽക്കുകയും, പുതിയ ഡയറിയുടെ പ്രകാശനവും നടത്തി. തൃശൂർ അർബ്ബൻ കോ-ഓപ്പറേറ്റിവ് ബാങ്ക് ചെയർമാൻ പോൾസൻ ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു. വർക്കിംഗ് പ്രസിഡന്റ് ഹുസ്സൈൻ വല്ലാഞ്ചിറ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.ശബരീഷ് കുമാർ , ട്രഷറർ രാജൻ ജോസ് മണ്ണുത്തി, സജീഷ് ശങ്കുണ്ണി, സുരേഷ് താണിയിൽ, ഇ.ടി.രാജീവൻ , എം.ബിജു, പി.പി.വർഗ്ഗീസ്, സുരേഷ് ബാബു, എം.ആർ.ഷാജു, പി.മധുസൂതനൻ, ജെൻസൻ ജോസ് കാക്കശ്ശേരി, പി.ദിനേശ്, എം.വി. രൂപേഷ്, കെ.ബിജു, ദീപാ പ്രശാന്ത് പ്രസംഗിച്ചു.

Comments are closed.