തിരൂരങ്ങാടി താലൂക്ക് ആശുപത്രിയെ ജനറൽ ആശുപത്രിയാക്കി ഉയർത്തുന്നത് പരിഗണിക്കും. മന്ത്രി വീണാ ജോർജ്

.തിരൂരങ്ങാടി:തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെട്ട രീതിയിൽ ഉള്ളതിനാൽ താലൂക്ക് ആശുപത്രിയെ ജനറൽ ആശുപത്രിയാക്കി ഉയർത്തുന്നത് പരിഗണിക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആർദ്രം ആരോഗ്യം പരിപാടിയുടെ ഭാഗമായി താലൂക്ക് ആശുപത്രി സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി .താലൂക്ക് ആശുപത്രികൾ സാധാരണക്കാരുടെ ആശ്രയമാണെന്നും പൊതുജനാരോഗ്യം മെച്ചപ്പെടുത്തുക എന്നത് സർക്കാരിന്റെ ലക്ഷ്യമാണെന്നും മന്ത്രി പറഞ്ഞു. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഫാർമസി പ്രവർത്തനം നിലവിലെ സമയ ക്രമത്തിൽ നിന്നും ഇരുപത്തിനാല് മണിക്കൂറാക്കുമെന്നും ഡിസംബർ-ജനുവരിയോട് കൂടി താലൂക്ക് ആശുപത്രിയിലെ പുതിയ ക്യാഷ്യാലിറ്റി ബ്ലോക്കിന്റെ പ്രവർത്തികൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ആശുപത്രിയിൽ നടപ്പിലാക്കേണ്ട വിവിധ പദ്ധതികളും ആവശ്യങ്ങളുമടങ്ങുന്ന നിവേദനങ്ങൾ കെ.പി. എ.മജീദ് എം.എൽ. എ യും മുനിസിപ്പൽ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടിയും സമർപ്പിച്ചു. ക്യാഷ്യാലിറ്റി, ഡയാലിസിസ് യൂണിറ്റ്, ഡി.ഇ. ഐ. സി. സെന്റർ എന്നിവ മന്ത്രി സന്ദർശിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ: റീന, മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: ആർ. രേണുക, കാലൊടി സുലൈഖ, സി.പി. ഇസ്മായിൽ, ഇഖ്ബാൽ കല്ലുങ്ങൽ, സി.പി. സുഹ്റാബി, ഡെപ്യൂട്ടി ഡി.എം. ഒ.ഡോ: സുബിൻ, ഡി.പി. എം. ഡോ: അനൂപ്, ആർദ്രം നോഡൽ ഓഫീസർ ഡോ: ഫിറോസ് ഖാൻ, ആശുപത്രി സുപ്രണ്ട് ഡോ: പ്രഭുദാസ് , ജനപ്രതിനിധികൾ, സന്നദ്ധ സംഘടന പ്രതിനിധികൾ, ആശുപത്രി സ്റ്റാഫ് തുടങ്ങിയവർ മന്ത്രിയെ അനുഗമിച്ചു. മന്ത്രിയുടെ ജില്ലയിലെ സന്ദർശനത്തിന്റെ അവലോകനം പിന്നീട് നടക്കും.റിപ്പോർട്ട്:അഷ്റഫ് കളത്തിങ്ങൽ പാറ

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇