താലൂക്ക് ആശുപത്രിയിലെ നവീകരിച്ച ഒ.പി. യിലേക്ക് ഇരിപ്പിടം നൽകിപി.കെ. വി.എസ്

.തിരൂരങ്ങാടി: ഗവ:താലൂക്ക് ആശുപത്രിയിൽ നവീകരിച്ച ഒ.പി. യിൽ രോഗികൾക്ക് ഇരിപ്പിടം നൽകി പി.കെ. വി.എസ്. മൂന്നിയൂർ പാറക്കടവ് – കളത്തിങ്ങൽ പാറ വികസന സമിതി ( P KVS)യാണ് സോഫയും ടീ പോയിയും ഒ.പി. യിലേക്ക് നൽകിയത്. താലൂക്ക് ആശുപത്രിയിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി ആശുപത്രി സുപ്രണ്ട് ഡോ: പ്രഭുദാസിന് സാധനങ്ങൾ കൈമാറി .നഗരസഭാ കൗൺസിലർ പി.കെ. അസീസ്, പി.കെ. വി.എസ്. ജനറൽ സെക്രട്ടറി അഷ്റഫ് കളത്തിങ്ങൽ പാറ, ഭാരവാഹികളായ വി. പി. പീച്ചു, സി.എം. ശരീഫ് മാസ്റ്റർ, വി.പി. ബാവ, കല്ലാക്കൻ കുഞ്ഞ, കെ.എം. ഹനീഫ, ആർ. എം. ഒ. ഡോ: ഹാഫിസ്, നഴ്സിംഗ് സുപ്രണ്ട് ലിജാ എസ് . ഖാൻ, സീനിയർ നഴ് സിംഗ് ഓഫീസർ ഷൈലജ, ലക്ഷ്മി ക്കുട്ടി തുടങ്ങിയവർ സംബന്ധിച്ചു. കഴിഞ്ഞ ദിവസമാണ് നവീകരിച്ച ഒ.പി. തുറന്ന് കൊടുത്തത്.

അഷറഫ് കളത്തിങ്ങൽ പാറ

Comments are closed.