.ഉപജില്ല കായികോത്സവംരായിരിമംഗലം എസ്.എം.എം എച്ച് .എസ്.എസ് ഓവറോൾ ചാമ്പ്യൻമാർ

.താനുർ : 54 മത് താനൂർ ഉപജില്ലാ കായികോത്സവത്തിൽ 253 പോയിന്റ് നേടി രായിരിമംഗലംഎസ്.എം.എം.എച്ച്.എസ്. എസ് ഓവറോൾ ചാമ്പ്യൻമാരായി. 164 പോയിന്റ് നേടിയ ദേവദാർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിനാണ് രണ്ടാം സ്ഥാനം. 129 പോയിന്റ് നേടി നിറമരുതൂർ ജി.എഛ്.എസ്.എസ്മൂന്നാം സ്ഥാനത്തുംഎത്തി.ഉപജില്ലയിലെ 122 സ്കൂളുകളിൽ നിന്നായിരണ്ടായിരത്തോളം കുട്ടികൾ 3 ദിവസങ്ങളിലായി നടന്ന കായികോത്സവത്തിൽപങ്കെടുത്തു.താനുർ എച്ച്.എസ്.എം ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന സമാപന ചടങ്ങിൽ താനൂർ നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻസി കെ എം ബഷീർസമ്മാനദാനം നിർവഹിച്ചു, താനൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി.വി.ശ്രീജ അധ്യക്ഷത വഹിച്ചു., എൻ.ബി.ബിജുപ്രസാദ്,ടി. ജാബിർസി.കെ. എം ബാപ്പു ഹാജി,ശറഫുദ്ധീൻ,കെ പി ജലീൽ, ടി ദുൽകിഫിലി എന്നിവർ സംസാരിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

ഉപജില്ല കായിക മേളയിൽ ഓവറോൾ ചാമ്പ്യൻമാരായ രായിരിമംഗലം എസ്.എം.എം.എച്ച്.എസ്.എസ് ടീം ട്രോഫിയുമായി