*കാലിക്കറ്റ് സർവകലാശാല അറിയിപ്പുകൾ

📚സപ്തംബര്‍ 18 മുതല്‍ 23 വരെ കാലിക്കറ്റ് സര്‍വകലാശാല നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. *📗മൂല്യനിര്‍ണയ ക്യാമ്പുകള്‍ മാറ്റി*സപ്തംബര്‍ 18 മുതല്‍ 23 വരെ അഫിലിയേറ്റഡ് കോളേജുകളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മുഴുവന്‍ മൂല്യനിര്‍ണയ ക്യാമ്പുകളും മാറ്റി. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും. *📗പരീക്ഷാ ഫലം*മൂന്നാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി നവംബര്‍ 2022, ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്‌ടോബര്‍ 15 വരെ അപേക്ഷിക്കാം.മൂന്നാം സെമസ്റ്റര്‍ എം.ബി.എ. ജനുവരി 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 30 വരെ അപേക്ഷിക്കാം. *📗പുനര്‍മൂല്യനിര്‍ണയ ഫലം*ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ജനറല്‍ ബയോടെക്‌നോളജി നവംബര്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇