ദേവധാറിൽ അപ്രതീക്ഷിത സമരകാഹളം: അമ്പരന്ന് നാട്ടുകാർ

*താനൂർ: ദേവധാറിൽ അപ്രതീക്ഷിതമായി ഉയർന്ന കൂട്ട മുദ്രാവാക്യം വിളിയിൽ അമ്പരന്ന് നാട്ടുകാർ. ‘വിദ്യാർത്ഥി ഐക്ക്യം സിന്ദാബാദ് ‘ മുദ്രാവാക്യം ഉച്ചസ്ഥായിയിൽ എത്തി.കാരണം അന്വേഷിച്ചപ്പോഴാണ് മനസ്സിലായത് 96-97 എസ്.എസ്.എൽ.സി ബാച്ചിന്റെ ‘തിരികെ’ എന്ന് പേരിട്ട പൂർവ്വ വിദ്യാർത്ഥി സംഗമത്തോടനുബന്ധിച്ച് ഓർമ്മ പുതുക്കലിലാണ് മുദ്രാവാക്യം വിളി ഉയർന്നത്.നിറം മങ്ങിയ വിദ്യാലയ ജീവിതത്തിന്റെ ഓര്‍മ്മകള്‍ക്ക് വര്‍ണ്ണങ്ങള്‍ ചാര്‍ത്തി കാല്‍ നൂറ്റാണ്ടിന് ശേഷം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഇന്നലെകളെ ഒരിക്കല്‍ കൂടി ചേര്‍ത്ത് പിടിച്ച് കൊട്ടും പാട്ടും ഒരുമിച്ചുള്ള ഭക്ഷണവും സൊറ പറച്ചിലുകളുമായി വീണ്ടും ഒത്തുകൂടി. സംഗമത്തിന്റെ ഭാഗമായി പഴയകാല അധ്യാപകരെ ആദരിച്ചു. സ്കൂളിലെ നിർധനനായ വിദ്യാർത്ഥിക്ക് വീട് വെച്ച് നൽകുന്നതിൽ സഹായവും നൽകും. പൂർവ്വ വിദ്യാർത്ഥികളായ ഷബ്‌ന എം, ജിനീഷ് പഴൂർ, ശ്രീരമ്യ പി. എൻ, ശ്രീജിത്ത് ടി, ബൈജു എം, സുബൈദ എം.ടി, ഷൗക്കത്ത് കെ, ബി.ശുഐബ്, ലീഷി കെ, ബിനൂജ് കെ, പ്രമോദ് എം, രാജേഷ്കുമാർ എം, സുഷമ ഒ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇