നാഷണൽ ഹൈവെ കരുമ്പില്‍ അണ്ടര്‍പാസ് നിർമാണം തുടങ്ങി.

*തിരുരങ്ങാടി:*കരുമ്പില്‍ അണ്ടര്‍പാസ് നിര്‍മാണം തുടങ്ങി, അണ്ടർ പാസ് നിർമാണം ഉടൻ തുടങ്ങണമെന്ന് മലപ്പുറത്ത് കല്ക്ടറുടെ അധ്യക്ഷതയില്‍ രണ്ട് ആഴ്ച മുമ്പ് ചേര്‍ന്ന ദേശീയപാത ഉന്നതതല യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍കല്ലുങ്ങല്‍ ആവശ്യപ്പെട്ടിരുന്നു, ഏറെ മുറവിളികൾക്കൊടുവിലാണ് കരുമ്പിൽ അണ്ടർ പാസ് അനുവദിച്ചത്, രണ്ട് തവണ തിരുരങ്ങാടി നഗരസഭ പ്രമേയം പാസാക്കി ദേശീയപാത അധികൃതർക്ക് നൽകിയിരുന്നു, ഇ.ടി മുഹമ്മദ് ബഷീർ എം, പി, കെ പി എ മജീദ്, എം, എൽ.എ നഗരസഭ ചെയർമാൻകെ പി മുഹമ്മദ് കുട്ടി, നഗരസഭസ്ഥിര സമിതി അധ്യക്ഷൻ ഇഖ്ബാൽ കല്ലുങ്ങൽ എന്നിവർ ദേശീയ പാത അധികൃതരെ നേരിട്ട് കണ്ട് ആവശ്യപ്പെട്ടിരുന്നു, കരുമ്പിലിൽ മോഹനൻ വെന്നിയൂർ ചെയർമാനും യു കെ മുസ്ഥഫ മാസ്റ്റർ കൺവീനറുമായി ആക്ഷൻ കൗൺസിൽ ഉണ്ടാക്കിയിരുന്നു, കരുമ്പിൽ മുസ് ലിം ലീഗ്, മഹല്ല് കമിറ്റി, വ്യാപാര വ്യവസായ ഏകോപന സമിതി തുടങ്ങിയവരും നിവേദനങ്ങൾ നൽകിയിരുന്നു, നേരത്തെ കക്കാട് മേൽപ്പാലവും വെന്നിയുരിൽ അണ്ടർ പാസുമായിരുന്നു ദേശീയ പാത തീരുമാനിച്ചിരുന്നത്, ഇത് ഏറെ പ്രയാസമുണ്ടാക്കുമെന്നും കരുമ്പിൽ അണ്ടർ പാസ് അനിവാര്യമാണെന്നും ദേശീയ പാത അധികൃതരെ ബോധ്യപ്പെടുത്തി നേടാനായത് വലിയ ആശ്വാസമാണ്, 21 മീറ്ററോളം വീതിയിലാണ് അണ്ടർ പാസ് നിർമിക്കുന്നത്.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

*റിപ്പോർട്ട് :*അഷ്റഫ് കളത്തിങ്ങൽ പാറ

97446633 66.