താനൂര്‍ തണല്‍ മരം ചാരിറ്റബിള്‍ ട്രസ്റ്റിന്‍റ നേതൃത്വത്തില്‍ ഭിന്നശേഷി യുവതി യുവാക്കളുടെ സംഗമം സംഘടിപ്പിക്കും

താനൂർ തണല്‍ മരം ചാരിറ്റബിള്‍ ട്രസ്റ്റിന്‍റ നേതൃത്വത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി വധു വര്‍മാരെ തിരഞ്ഞെടുക്കുന്നതിനായി സംഗമം സംഘടിപ്പിക്കും.തൊള്ളായിരത്തിലധികം ഭിന്നശേഷിക്കാര്‍ ഇതിനോടകം രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്.ചൊവ്വാഴ്ച രാവിലെ താനൂര്‍ മൂലക്കലിലെ അറേബ്യന്‍ പ്ളാസ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന സംഗമം കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.പി.പി ഷംസുദ്ദീന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും.മെഡിക്കല്‍ ഉപകരണങ്ങളുടെ ഉദ്ഘാടനം ജീവകാരുണ്യപ്രവര്‍ത്തകന്‍ എം.എ കബീര്‍ നിര്‍വ്വഹിക്കും.ജീവകാരുണ്യ പ്രവര്‍ത്തകന്‍ നാസര്‍ മാനുക്ക, സിനിമാ സീരിയല്‍ സംവിധായിക ഷാന്‍സി സലാം എന്നിവര്‍ മുഖ്യാതിഥികളാവും.സ്വാഗതസംഘം ചെയര്‍മാന്‍ ജനചന്ദ്രന്‍മാസ്റ്റര്‍ ,കണ്‍വീനര്‍ മുസ്തഫ താനൂര്‍,സൈനുലാബിദ് വെന്നിയൂര്‍,അബ്ദുള്‍ ലത്തീഫ് നിറമരുതൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇