താനൂർ ഐ.സി.ഡി.എസിന്റെ നേതൃത്വ ത്തിൽ പോഷണ മാസാചരണത്തിന്റെ ഭാഗമായി പോഷകാഹാര പ്രദർശനവും ബോധവത്കരണ ക്ലാസും നടന്നു

താനൂർ ഐ.സി.ഡി.എസിന്റെ നേതൃത്വ ത്തിൽ പോഷണ മാസാചരണത്തിന്റെ ഭാഗമായി പോഷകാഹാര പ്രദർശനവും ബോധവത്കരണ ക്ലാസും നടന്നു. താനൂർ നഗരസഭാധ്യക്ഷൻ പി പി ഷംസുദ്ധീൻ പരിപാടി ഉദ്ഘാടനംചെയ്തു.അമ്മമാർ, ഗർഭിണികൾ, കുട്ടികൾ എന്നിവരുടെ പോഷണനിലവാരം ഉയർത്തുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം.പൊന്നാനി താലൂക്ക് ആശുപത്രി dietician ശ്രീമതി ഫാരിയ സനം പോഷകാഹാരത്തിന്റെ പ്രാധാന്യത്ത്തെ കുറിച്ച് ക്ലാസ്സ് എടുത്തു.നഗരസഭ വൈസ് ചെയർപേഴ്സൺ സുബൈദ സി കെ അധ്യക്ഷത വഹിച്ചു. വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഫാത്തിമ സി പി , അലി അക്‌ബർ, ജയപ്രകാശ്, സി കെ എം ബഷീർ , ജസ്‌ന ബാനു, എന്നിവർ പരിപാടിക്ക് ആശംസകൾ അറിയിച്ചു സംസാരിച്ചു .കൗൺസിലർമാരായ സുബൈർ, ശിഹാബ്, ഫൈസൽ, അബ്ദുറഹ്മാൻ,രാധിക,മുസ്തഫ, ഷാഹിദ, ദിബീഷ്,നിസാമുദ്ധീൻ,ഹാബിദ് എന്നിവർ പരിപാടിയുടെ ഭാഗമായി. ഐ.സി.ഡി എസ്. സൂപ്പർവൈസർമാരായ സൗദാബി. കെ സ്വാഗതം പറഞ്ഞ പരിപാടിക്ക് ബേബിഷിഫ.സി നന്ദി അറിയിച്ചു സംസാരിച്ചു
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇