*യുജിസി നെറ്റ് എക്‌സാം ഡിസംബര്‍ 6 മുതല്‍ 22 വരെ; ഒക്ടോബര്‍ 28 വരെ അപേക്ഷിക്കാം

*-ഇന്ത്യന്‍ സര്‍വ്വകലാശാലകള്‍, കോളേജുകള്‍ എന്നിവിടങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസറാകാനും, ഗവേഷണ പഠനത്തിന് ജെ.ആര്‍.എഫ് നേടാനുമുള്ള പരീക്ഷയായ നെറ്റ് (നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്) ഡിസംബര്‍ ആറ് മുതല്‍ 22വരെ നടക്കും.കേരളത്തില്‍ അങ്കമാലി, ആലപ്പുഴ/ചെങ്ങന്നൂര്‍, എറണാകുളം/മൂവാറ്റുപുഴ, ഇടുക്കി, കാസര്‍ഗോഡ്, കണ്ണൂര്‍,കൊല്ലം,കോട്ടയം,കോഴിക്കോട്,മലപ്പുറം,പാലക്കാട്,പത്തനംതിട്ട,തിരുവനന്തപുരം,തൃശൂര്‍,വയനാട് എന്നിവിടങ്ങളിലും ലക്ഷദ്വീപില്‍ കവരത്തിയിലുമാണ് പരീക്ഷ കേന്ദ്രങ്ങളുള്ളത്.പരീക്ഷയുടെ സിലബസ്,രീതി, എന്നിവയും വിജ്ഞാപനവും *https://ugcnet.nta.ac.in* എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.അ​പേ​ക്ഷ ഫീ​സ് ജ​ന​റ​ൽ 1150 രൂ​പ. ജ​ന​റ​ൽ ഇ.​ഡ​ബ്ല്യു.​എ​സ്/​ഒ.​ബി.​സി-​നോ​ൺ ക്രീ​മി​ലെ​യ​ർ 600. എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യു.​ഡി/​തേ​ർ​ഡ് ജെ​ൻ​ഡ​ർ 325. ഒ​ക്ടോ​ബ​ർ 28ന് ​വൈ​കീ​ട്ട് അ​ഞ്ചു​വ​രെ അ​പേ​ക്ഷി​ക്കാം. 29ന് ​രാ​ത്രി 11.50 വ​രെ ഫീ​സ​ട​ക്കാം. ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​യി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് 30-31 വ​രെ സൗ​ക​ര്യം ല​ഭി​ക്കും.ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ 55 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ മാ​സ്റ്റേ​ഴ്സ് ബി​രു​ദ​മു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. ഒ.​ബി.​സി, നോ​ൺ ക്രീ​മി​ലെ​യ​ർ/​എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യു.​ഡി/തേ​ർ​ഡ് ജെ​ൻ​ഡ​ർ 50 ശ​ത​മാ​നം മാ​ർ​ക്ക് മ​തി. അ​വ​സാ​ന​വ​ർ​ഷ യോ​ഗ്യ​ത പ​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​രെ​യും പ​രി​ഗ​ണി​ക്കും.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇