യു ഡി എസ് എഫ് പ്രതിഷേധിച്ചു

താനൂർ : ഇരുട്ടിന്റെ മറവിൽ താനൂർ സി എച്ച് മുഹമ്മദ് കോയ ഗവ: കോളേജിൽ യു ഡി എസ് എഫ് സ്ഥാപിച്ച കൊടി തോരണങ്ങൾ നശിപ്പിക്കുകയും ഫ്ലക്സ് ബോർഡുകൾ മോഷ്ടിച്ച് കൊണ്ട് പോവുകയും ചെയ്ത സാമൂഹിക വിരുദ്ധ ക്രിമിനൽ സംഘങ്ങളെ നിലക്ക് നിർത്തുക അറസ്റ്റ് ചെയ്യുക

എന്നാവശ്യപെട്ട് യു ഡി എസ് എഫ് പ്രവർത്തകർ താനൂർ ഗവ : കോളേജിൽ പ്രതിഷേധം സംഘടിപ്പിച്ചു,എസ് എഫ് ഐ പ്രവർത്തകരാണ് ഇതിന് പിന്നിലെന്ന് നേതാക്കൾ ആരോപിച്ചു, പ്രവർത്തകർ താനൂർ പോലീസിൽ പരാതി നൽകി,ടി പി സജീഷ്, പി ഷുഹൈബ്,ശബരീഷ്,നിഹാൽ,ഇർഷാദ്,ആബിദ് എന്നിവരുടെ നേതൃത്വത്തിൽ ആണ് പ്രതിഷേധം സംഘടിപ്പിച്ചതും പോലീസിൽ പരാതി നൽകിയതും.

Comments are closed.