താനൂരിൽ മന്ത്രി വി അബ്ദുറഹിമാൻ പങ്കെടുക്കുന്ന പരിപാടികൾ യു. ഡി. എഫ്. ബഹിഷ്കരിക്കും

താനൂർ : 22 പേരുടെ മരണത്തിന് ഇടയാക്കിയ താനൂർ ഒട്ടുമ്പുറത്തെ ബോട്ട് ദുരന്തത്തിൽ ആരോപണ വിധേയനായ മന്ത്രി വി. അബ്ദുറഹിമാൻ പങ്കെടുക്കുന്ന പരിപാടികൾ ബഹിഷ്‌കരിക്കാൻ താനൂർ നിയോജകമണ്ഡലം യു. ഡി. എഫ് കമ്മിറ്റി തീരുമാനിച്ചതായി യു. ഡി. എഫ് നിയോജകമണ്ഡലം ചെയർമാൻ രത്നാകാരനും, കൺവീനർ എം. പി. അഷറഫും പ്രസ്താവനയിൽ അറിയിച്ചു. ദുരന്തത്തിൽ ആരോപണ വിധേയനായ മന്ത്രി സ്ഥലം എം.എൽ.എ കൂടിയാണ്. ഇദ്ദേഹത്തെ മന്ത്രിസഭയിൽ നിലനിർത്തി കൊണ്ട് നടത്തുന്ന ഒരു അന്വേഷണത്തിനും നീതി പൂർവ്വകമായി ഒന്നും ചെയ്യാൻ കഴിയില്ല. മുഖ്യമന്ത്രി അദ്ദേഹത്തെ മാറ്റി നിറുത്തണം. ആരോപണ വിധേയൻ മന്ത്രിസഭയിൽ ഉണ്ടാകുമ്പോൾ എങ്ങനെയാണ് ദുരന്തത്തിന് ഇരയായ കുടുബങ്ങൾക്ക് നീതി നൽകാനാവുക എന്ന് യു. ഡി. എഫ് നേതാക്കൾ ചോദിച്ചു. യു. ഡി. എഫ് ഭരിക്കുന്ന മുനിസിപ്പൽ, ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതികളും മന്ത്രി വി. അബ്ദുറഹിമാൻ പങ്കെടുക്കുന്ന പരിപാടികൾ ബഹിഷ്കരിക്കുമെന്നും നേതാക്കൾ അറിയിച്ചു.

Subscribe our YouTube channel
Now 👇👇👇👇

വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇