തിരൂരങ്ങാടിയിൽ യു.ഡി. എഫ്.സമര പദയാത്ര13 ന് വെള്ളിയാഴ്ച

.തിരൂരങ്ങാടി:ഇടത് സർക്കാരിന്റെ കൊടിയ അഴിമതിക്കും ദൂര്‍ത്തിനുമെതിരെ, ‘റേഷൻ കട മുതൽ സെക്രെട്ടറിയേറ്റ് വരെ’ എന്ന മുദ്രാവാക്യമുയർത്തി യു ഡി എഫ് നടത്തിവരുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ഒക്ടോബർ 18ന് നടത്തുന്ന സെക്രെട്ടറിയേറ്റ് ഉപരോധത്തിന്‍റെ പ്രചരണാർത്ഥം തിരൂരങ്ങാടി മുനിസിപ്പല്‍ UDF കമ്മറ്റി ‘സമര പദയാത്ര’ സംഘടിപ്പിക്കും. ഒക്ടോബര്‍ 13 ന് വെള്ളിയാഴ്ച്ച വൈകിട്ട് 4 മണിക്ക് തിരൂരങ്ങാടി യതീംഖാന പരിസരത്ത് നിന്നും ആരംഭിച്ച് ചെമ്മാട്ടങ്ങാടിയില്‍ സമാപിക്കുന്നതാണ്. പിണറായി വിജയന്‍ സര്‍ക്കാറിന്‍റെ ജനദ്രോഹ നയങ്ങൾ തുറന്ന് കാണിക്കുന്നതിനായി സംഘടിപ്പിക്കുന്ന സെക്രട്ടേറിയേറ്റ് ഉപരോധത്തില്‍ മുനിസിപ്പാലിറ്റിയില്‍ നിന്നും മുപ്പതോളം പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു.ചെമ്മാട് സി.എച്ച് സൗധത്തില്‍ ചേര്‍ന്ന മുനിസിപ്പല്‍ യു.ഡി.എഫ് കണ്‍ വെൺഷനില്‍ മോഹനന്‍ വെന്നിയൂര്‍ അധ്യക്ഷം വഹിച്ചു, എ.കെ മുസ്തഫ ഉദ്ഘാടനം ചെയ്തു. റഫീഖ് പാറക്കല്‍, എം.അബ്ദുറഹിമാന്‍ കുട്ടി, എം.എന്‍ ഹുസൈന്‍, വാസു കാരയില്‍, കൊണ്ടാണത്ത് ബീരാന്‍ ഹാജി, വി.വി.അബു, പി.എം.എ ജലീല്‍, സി.എച്ച് അയ്യൂബ്, ഇസ്സു ഉള്ളാട്ട്, അഷ്‌റഫ് തച്ചറപടിക്കല്‍, കെ. പി. അബ്ദുൽ മജീദ് ഹാജി, രാജീവ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.റിപ്പോർട്ട്:അഷ്റഫ് കളത്തിങ്ങൽ പാറ
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇