യു.കെ.ഭാസി അനുസ്മരണം നടത്തി

താനൂർ: അവസരങ്ങൾക്ക് പിറകെ പോകാതെ മരണം വരെയും കോൺഗ്രസിനെ മുന്നിൽ നിന്ന് നയിച്ച നേതാവായിരുന്നു യു.കെ.ഭാസിയെന്ന് രമേശ് ചെന്നിത്തല എം.എൽ.എ.പറഞ്ഞു. യു.കെ.ഭാസി മൂന്നാമത് അനുസ്മരണ സമ്മേളനവും പുരസ്കാര സമർപ്പണവും ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പി.ടി.അജയ് മോഹൻ  അധ്യക്ഷതവഹിച്ചു. കോൺഗ്രസ് പ്രസ്ഥാനത്തിൻറെ മലപ്പുറം ജില്ലയിലെ ആർക്കും മറക്കാനാവാത്ത മുഖമായിരുന്നു യുകെ ഭാസി. പ്രസ്ഥാനത്തിന് എന്ത് പ്രതിസന്ധി ഉണ്ടായാലും ധൈര്യപൂർവ്വം നേരിടുന്ന ശക്തനായ നേതാവായിരുന്നു. എം പി അബ്ദുസമധാനി എം.പി. മുഖ്യ പ്രഭാഷണം നടത്തി. യു കെ ഭാസി പുരസ്കാരം മംഗലം ഗോപിനാഥ്,  ഇ.മുഹമ്മദ് കുഞ്ഞി, വി.എ.കരീം, സി.ഹരിദാസ് എന്നിവർക്ക് നൽകി ചടങ്ങിൽ ആദരിച്ചുചു. ആര്യാടൻ ഷൗക്കത്ത് മുഖ്യ പ്രഭാഷണം നടത്തി. യു.കെ. ഭാസി ഫൗണ്ടേഷൻ പുസ്തക സമർപ്പണം രമേശ് ചെന്നിത്തല പ്രസന്നകുമാരി ടീച്ചർക്ക് നൽകി കൈമാറി.  വി ബാബുരാജ്, കെ.എൻ.മുത്തുക്കോയ തങ്ങൾ, സമദ് താനാളൂർ, ടി.എൻ. ശിവശങ്കരൻ, കൃഷ്ണൻ കോട്ടുമല, എ പി സുബ്രഹ്മണ്യൻ, പന്ത്രോളി മുഹമ്മദാലി, അഡ്വക്കേറ്റ് പത്മകുമാർ, പി കെ ഹൈദോസ് മാസ്റ്റർ, പി.വാസുദേവൻ, ഷാജി പച്ചരി, പ്രസന്നകുമാരി ടീച്ചർ, ഫാത്തിമ ബീവി എന്നിവർ സംസാരിച്ചു. ഒ രാജൻ സ്വാഗതവും വൈ.പി.ലത്തിഫ് നന്ദിയും പറഞ്ഞു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇