താനൂർ ബ്ലോക്കിന് കീഴിലെ കുടുംബശ്രീ സിഡിഎസ്തല റിസോഴ്സ് പേഴ്സൺമാർക്കുള്ള ദ്വിദിന പരിശീലനത്തിന് തുടക്കമായി

താനൂർ : താനൂർ ബ്ലോക്കിന് കീഴിലെ കുടുംബശ്രീ സിഡിഎസ്തല റിസോഴ്സ് പേഴ്സൺമാർക്കുള്ള ദ്വിദിന പരിശീലനം നിറമരുതൂരിൽ തുടക്കമായി. നിറമരുതൂർ പഞ്ചായത്ത് ഹാളിൽ നടന്ന പരിശീലനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ഇസ്മയിൽ ഫ്ലാഗ് ഓഫ് ചെയ്ത് തുടക്കമായി. വൈസ് പ്രസിഡന്റ്‌ കെ സജിമോൾ, സിഡിഎസ് ചെയർപേഴ്സൺ ശാന്ത, വാർഡ് അംഗങ്ങൾ, ബ്ലോക്ക് അംഗങ്ങൾ, ബ്ലോക്ക്‌ കോർഡിനേറ്റർ ഷൈനി, ഹരിത, തുടങ്ങിയവർ പങ്കെടുത്തു. ബ്ലോക്ക്‌ കോർ ടീം അംഗങ്ങളായ സജിത്ത്, ഷീബ, അനഘ, ഫർസീന തുടങ്ങിയവർ ക്ലാസ്സെടുത്തു. അയൽകൂട്ടാംഗങ്ങളുടെ സാമ്പത്തിക, സാമൂഹിക ശാക്തീകരണം ഉറപ്പാക്കുന്നതിന് 46 ലക്ഷം കുടുംബശ്രീ വനിതകളെ സ്കൂളിൽ എത്തിക്കുന്ന തിരികെ സ്കൂൾ ക്യാമ്പയിന്റെ ഭാഗമായിട്ടാണ് പരിശീലനം നടത്തുന്നത്

[wpcode id=”35734″]

Comments are closed.