fbpx

പുതിയ മാറ്റങ്ങളുമായി ട്വിറ്റർ; ബ്ലൂ ടിക് മാത്രമല്ല, ഗ്രേ ടിക്കും ഗോള്‍ഡ് ടിക്കും

ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതോടെ നിരവധി മാറ്റങ്ങളാണ് നടപ്പിലാക്കിയത്. അതിൽ ഒന്നായിരുന്നു തുക നൽകി ബ്ലൂ ടിക്ക് സ്വന്തമാക്കാമെന്ന മാറ്റം. കൃത്യമായ വെരിഫിക്കേഷന്‍ പ്രക്രിയയിലൂടെ യഥാര്‍ത്ഥ അക്കൗണ്ടുകള്‍ക്ക് ട്വിറ്റര്‍ സൗജന്യമായി നല്‍കിയിരുന്ന ബാഡ്ജ് ആയിരുന്നു വേരിഫൈഡ് ബാഡ്ജ്. എട്ട് ഡോളര്‍ നല്‍കുന്ന ആര്‍ക്കും ബ്ലൂ ടിക്ക് വേരിഫിക്കേഷന്‍ നൽകാൻ തുടങ്ങിയതോടെ വ്യാജ വെരിഫൈഡ് അക്കൗണ്ടുകള്‍ പെരുകി. സ്ഥിതി മോശമായതോടെ വെരിഫൈഡ് ബാഡ്ജ് നല്‍കാനുള്ള തീരുമാനം താത്കാലികമായി ട്വിറ്റര്‍ നിർത്തിവെച്ചിരിക്കുകയാണ്.എന്നാൽ വെരിഫൈഡ് ബാഡ്ജ് ഉടന്‍ തിരികെയെത്തുന്നാണ് ഇലോണ്‍ മസ്‌കിന്റെ പുതിയ പ്രഖ്യാപനം. അടുത്ത വെള്ളിയാഴ്ചയോടെ വെരിഫൈഡ് ബാഡ്ജ് പ്രാബല്യത്തില്‍ വരുമെന്നാണ് ട്വിറ്റര്‍ അറിയിച്ചിരിക്കുന്നത്. എന്നാൽ നിരവധി മാറ്റങ്ങളോടെയാണ് ബാഡ്ജ് അവതരിപ്പിക്കുന്നത്. നീല നിറത്തില്‍ അനുവദിച്ചിരുന്ന ബാഡ്ജ് ഇനി ചാര, സ്വർണ നിറങ്ങളിലും ഉണ്ടാകും.സാധാരണ നൽകിയിരുന്ന പോലെത്തന്നെ വ്യക്തികള്‍ക്ക് ബ്ലൂ ടിക്ക് തന്നെ നൽകും. എന്നാൽ കമ്പനികള്‍ക്ക് ഇനി മുതൽ ഗോള്‍ഡ് ടിക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഗ്രേ ടിക്കും ലഭിക്കും. ഓര്‍ഗനൈസേഷന്‍ സാക്ഷ്യപ്പെടുത്തുന്ന വ്യക്തികള്‍ക്ക് ഒരു ചെറിയ സെക്കന്ററി ലോഗോ പ്രദര്‍ശിപ്പിക്കാനുള്ള അവസരവും ട്വിറ്റര്‍ ഒരുക്കുന്നുണ്ട്.