പകൽ വീട്ടിലേക്ക് പുതുവത്സര സമ്മാനമായി ടി വി നൽകി

കെ പുരം :താനാളൂർ പഞ്ചായത്ത് 18)o വാർഡിലെ പകൽ വീടിലേക്ക് പുതുവത്സര സമ്മാനമായി ടി വി നൽകി. താനാളൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടും മുൻ പഞ്ചായത്ത് മെമ്പറുമായ വി പി ഒ അസ്കർ ,സഹോദരൻ വി പി ഒ ഇഖ്ബാൽ എന്നിവർ ചേർന്നാണ് ടി വി നൽകിയത് .ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ എം മല്ലിക ടീച്ചർ, സെക്രട്ടറി ഒ കെ പ്രേമരാജൻ, അസി :സെക്രട്ടറി ബൈജു എന്നിവർ ടി വി ഏറ്റുവാങ്ങി. വി പി ഒ ഇക്ബാൽ ടി വി യുടെ സ്വിച്ച് ഓൺ കർമം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ പി സതീശൻ സ്വാഗതവും പകൽ വീട് മാനേജ്മെൻ്റ് കമ്മറ്റി ചെയർമാൻ വി ദാമോദരൻ നായർ നന്ദിയും പറഞ്ഞു.

Comments are closed.