fbpx

വ്യാപാരികൾ പ്രചാരണ ജാഥ സംഘടിപ്പിച്ചു.

തൃപ്പനച്ചി:ഹെൽത്ത് കാർഡ് നിർബന്ധ മാക്കിയത് ,ഡിസൽ-പെട്രോൾ സെസ് ,
കെട്ടിട നികുതി വർദ്ധന വെള്ളക്കരം വർദ്ധന
വൈദ്യുതിചാർജ് വർദ്ധന,വ്യാപാരി പെൻഷൻ വെട്ടിക്കുറച്ചത് പിൻവലിക്കുക ,ഹരിത കർമ സേന പിരിവ് അവസാനിപ്പിക്കുക,
ജി.എസ്.ടിക്ക് ആംനസ്റ്റി സ്കീം പ്രഖ്യാപിക്കുക,
ദേശീയപാത വികസനത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കപ്പെട്ട വ്യാപാരികൾക്ക് പുനരിധവാസം ഉറപ്പുവരുത്തുക തുടങ്ങി വ്യാപാരി സമൂഹം ഉയർത്തി പിടിക്കുന്ന ആവശ്യങ്ങൾ ഉന്നയിച്ച്
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
സംസ്ഥാന വർക്കിങ്ങ് പ്രസിഡൻറ് നയിക്കുന്ന മലപ്പുറം ജില്ലാ കമ്മിറ്റി സമര പ്രഖ്യാപന വാഹന ജാഥയുടെ പ്രചരണാർത്ഥം
മലപ്പുറം
ജില്ലാ വൈസ് പ്രസിഡൻറ് പി.ടി.എസ്.മൂസു
നയിക്കുന്ന മലപ്പുറം നിയോജക മണ്ഡലം വാഹന പ്രചരണ ജാഥക്ക് കാവുങ്ങപ്പാറ .തൃപ്പനച്ചി . പൂക്കുളത്തൂർ . കാരാപറമ്പ് . പുൽപറ്റ എന്നിവിടങ്ങളിൽ സ്വീകരണം നൽകി.ചടങ്ങിൽ
ജാഥ ലീഡർ പി.ടി.എസ്. മൂസു, ബെസ്റ്റ് മുസ്തഫ, സഹീർ , അബ്ദുറഹ്മാൻ, ഹമീദ്, ജയപ്രകാശ്,അലവിക്കുട്ടി, പി. അബുബക്കർ . ഒ.പി.എ.കരിം ടി.പി.സൈനുദ്ദീൻ എന്നിവർ സംസാരിച്ചു.