തൃക്കുളം ശിവക്ഷേത്രത്തിൽ നിറപുത്തരി മഹോത്സവം

തൃക്കുളം ശിവക്ഷേത്രത്തിൽ നിറപുത്തരി മഹോത്സവം നടന്നു. പഴയ കാർഷിക സംസ്‌കൃതിയുടെ ഓർമ്മയിൽ ഭക്തർ സമർപ്പിച്ച കതിർക്കുലകൾ മേൽശാന്തി ഏറ്റുവാങ്ങി ക്ഷേത്ര മണ്ഡപത്തിലെ പ്രത്യേക പൂജക്ക്‌ ശേഷം ഭഗവാന് സമർപ്പിച്ചു. ശേഷം പൂജിച്ച കതിർകുലകളും വിശേഷാൽ പുത്തരിപ്പായസവും പ്രസാദമായി ഭക്തന്മാർ വീടുകളിലേക്ക് കൊണ്ടുപോയി.മേൽശാന്തി കുഞ്ഞിക്കല്ല് വരശാല ഇല്ലത്ത് വിനായക ശങ്കരൻ നമ്പൂതിരി, എടയൂർ മന കൃഷ്ണൻ ഭട്ടതിരിപ്പാട് എന്നിവരുടെ കർമികത്വത്തിൽ ആണ് പൂജകൾ നടന്നത്. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ശശികുമാർ മേനോൻ, ക്ഷേത്ര ജീർണോദ്ധാരണ കമ്മിറ്റി പ്രസിഡന്റ്‌ പി ശങ്കരനുണ്ണി, സെക്രട്ടറി സി പി മനോഹരൻ, ജോയിന്റ് സെക്രട്ടറി കെ വി ഷിബു , ശശിധരൻ പുന്നശ്ശേരി, പി ബാലകൃഷ്ണൻ,ക്ഷേത്ര ജീവനക്കാർ, മാതൃസമിതി അംഗങ്ങൾ തുടങ്ങിയവരോടൊപ്പം നിരവധി ഭക്തന്മാർ പങ്കെടുത്തു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇