നവീകരണ കലശ പ്രഖ്യാപനവും തിരുമുറ്റം സമർപ്പണവും


ശ്രീ തൃക്കുളം ശിവക്ഷേത്രത്തിൽ 2024 ഏപ്രിൽ മാസത്തിൽ നടക്കുന്ന 11 ദിവസം നീണ്ടുനിൽക്കുന്ന നവീകരണ കലശത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ക്ഷേത്രം ഊരാളനായ കോഴിക്കോട് സാമൂതിരി രാജാവിന്റെ പ്രതിനിധി എ ആർ രാമവർമ നിർവഹിച്ചു. ക്ഷേത്രത്തിൽ കരിങ്കല്ല് പാകിയ തിരുമുറ്റം സമർപ്പണവും അദ്ദേഹം നിർവഹിച്ചു. ഭാഗവതിയാലുങ്കൽ ക്ഷേത്രം ശ്രീകോവിലിന്റെ കട്ടിലവെക്കൽ കർമം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചെറമംഗലത്ത് മനക്കൽ നാരായണൻ നമ്പൂതിരിപ്പാടിന്റെ കർമികത്വത്തിൽ ഭക്തജനങ്ങളുടെ സമൂഹപ്രാർത്ഥനയോടെ നടന്നു.ക്ഷേത്രം ജീർണ്ണോദ്ധാരണ കമ്മിറ്റി പ്രസിഡന്റ് പി ശങ്കരനുണ്ണി അധ്യക്ഷത വഹിച്ചു. മുൻ എക്സിക്യൂട്ടീവ് ഓഫീസർ സംഘമേഷ് വർമ്മ, എക്സിക്യൂട്ടീവ് ഓഫീസർ ശശികുമാർ മേനോൻ,കമ്മിറ്റി രക്ഷധികാരി പി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി സി പി മനോഹരൻ സ്വാഗതവും രക്ഷാധികാരി കുന്നത്ത് ചന്ദ്രൻ നന്ദിയും പറഞ്ഞു
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇