തൃക്കുളം ഗവൺമെൻറ് ഹൈസ്കൂളിൽ ലഹരിക്കെതിരായി ‘വിമുക്തി’ പ്രതിജ്ഞയെടുത്തു.*

തിരൂരങ്ങാടി : ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജൂൺ 26 തിങ്കളാഴ്ച തൃക്കുളം ഗവൺമെൻറ് ഹൈസ്കൂളിൽ വിമുക്തി എന്ന പേരിൽ ദേശീയ മനുഷ്യാവകാശ സംഘടനയായ എൻ.എഫ്.പി.ആറിൻ്റെ നേതൃത്വത്തിൽ ലഹരിക്കതിരായി പ്രതിജ്ഞ എടുത്തു. തിരൂരങ്ങാടി പോലീസ് സബ് ഇൻസ്പെക്ടർ മുഹമ്മദ് റഫീഖ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. പ്രധാനാദ്ധ്യാപിക ബീനാറാണി അധ്യക്ഷത വഹിച്ചു. എൻ.എഫ്.പി.ആർ .സംസ്ഥാന വൈസ് പ്രസിഡൻ്റ് മനാഫ് താനൂർ, താലൂക്ക് പ്രസിഡൻ്റ് അബ്ദുറഹീം പൂക്കത് സാബ് അന്റോണിയോ പൌലോ .ഷനില, സൂപ്പി,ഫഹദ് എന്നിവർ പങ്കെടുത്തു. ലഹരിക്കെതിരെയുള്ള വിവിധ പരിപാടികൾ വിദ്യാർഥികൾ അവതരിപ്പിച്ചു. എം.സി.അറഫാത്ത് പാറപ്പുറം, പ്രവീൺ കുമാർ പരപ്പനങ്ങാടി, എ.പി.അബൂബക്കർ വേങ്ങര സംസാരിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

പടം : ലഹരി വിരുദ്ധ പ്രതിജ്ഞ എസ്.ഐ.മുഹമ്മദ് റഫീഖ് ചൊല്ലിക്കൊടുക്കുന്നു.