തൃക്കുളം ഭഗവതിയാലുങ്ങൽ ക്ഷേത്രത്തിൽ ബാലാലയ പ്രതിഷ്ഠ*

തൃക്കുളം ഭഗവതി കല്ലിങ്ങൽ അമ്മാഞ്ചേരി ദേവീക്ഷേത്രം എന്ന ഭഗവതിയാലുങ്ങൽ ദേവീ ക്ഷേത്രം നവീകരണത്തിന്റെ ഭാഗമായി പൊളിച്ചു പണിയുന്നതിന്റെ മുന്നോടിയായി പ്രതിഷ്ഠ ബാലാലയത്തിലേക്ക് മാറ്റി പ്രതിഷ്ഠിച്ചു. തന്ത്രി ചെറമംഗലത്ത് മനക്കൽ നാരായണൻ നമ്പൂതിരിപ്പാട് മുഖ്യ കർമികത്വം വഹിച്ചു. ക്ഷേത്രം മേൽശാന്തി എടയൂർ മന കൃഷ്ണൻ ഭട്ടതിരിപ്പാട്, ആട്ടീരി ഇല്ലാത്ത് വിവേക് നമ്പൂതിരി, കല്ലൂർ വരശാല അർജുൻ നമ്പൂതിരി എന്നിവർ കർമികളായി. നൂറു കണക്കിന് ഭക്തരുടെ സമൂഹ പ്രാർത്ഥനയോടുകൂടി നടന്ന ബാലാലയ പ്രതിഷ്ഠയിൽ നവീകരണ കലശസമിതി ചെയർമാൻ അഡ്വ. പി എൻ വാസുദേവൻ,എക്സിക്യൂട്ടീവ് ഓഫീസർ ശശികുമാർ മേനോൻ, ജനറൽ കൺവീനർ പി ശങ്കരനുണ്ണി, സെക്രട്ടറി മാരായ സി പി മനോഹരൻ, കെ വി ഷിബു, പി ബാലകൃഷ്ണൻ പോഞ്ചത്ത് രാജഗോപാലൻ,വൈസ് പ്രസിഡന്റുമാരായ പുന്നശ്ശേരി ശശി, പി എൻ സുന്ദരരാജൻ, കുന്നത്ത് ചന്ദ്രൻ, സി ഗിരീഷ് കുമാർ തുടങ്ങിയവർ നേതൃത്വo നൽകി

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇