തൃക്കാർത്തിക പൊങ്കാല-സ്വാഗതസംഘം രൂപീകരിച്ചു

.-താനൂർ മാതാ അമൃതാനന്ദമയി മഠം ആശ്രമ പരിധിയിൽ കഴിഞ്ഞ 13 വർഷങ്ങളായി നടത്തിവരുന്ന വൃശ്ചികത്തിലെ തൃക്കാർത്തിക പൊങ്കാല മഹോത്സവം ഈ വർഷം നവംബർ 27ആം തീയതി പൂർവ്വാധികം ഭംഗിയായി നടത്തുവാൻ തീരുമാനിച്ചു. പൊങ്കാല മഹോത്സവത്തിന്റെ നടത്തിപ്പിനായി; ആശ്രമം മഠാധിപതി: സമ്പൂജ്യ സ്വാമിനി അതുല്യമൃതപ്രാണ മുഖ്യരക്ഷാധികാരി ആയും, മറ്റ് നിരവധി സാംസ്കാരിക സാമുദായിക നേതാക്കളെയും ഉൾപ്പെടുത്തിക്കൊണ്ട് 108 അംഗ സ്വാഗതസംഘം രൂപീകരിച്ചു. 3000 ത്തിലേറെ പേർ പൊങ്കാല സമർപ്പണത്തിന് തയ്യാറായി വരുമ്പോൾ, അവർക്ക് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും; കൂടാതെ; അവർക്കെല്ലാവർക്കും ഉള്ള പ്രസാദ വിതരണത്തിനും, അന്നദാനത്തിനും സ്വാഗത സംഘത്തിൽ തീരുമാനമായി. എൻ.എസ്.എസ്. താനൂർ യൂണിയൻ പ്രസിഡണ്ട് ശ്രീ. ബാലൻ പൊക്കാട്ട്, ആർ.എസ്.എസ്. ജില്ലാ കാര്യവാഹക ശ്രീ. മനു പ്രസാദ്; എസ്.എൻ.ഡി.പി. തിരൂർ യൂണിയൻ സെക്രട്ടറി ശ്രീ. ശിവാനന്ദൻ, വിശ്വകർമ്മ ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീ. സുരേന്ദ്രൻ, ശോഭപറമ്പ് ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് ശ്രീ. വേണു എന്നിവരെ രക്ഷാധികാരിമാരായും; ശ്രീ. പി. മുരളീധരൻ സെക്രട്ടറിയായും, ശ്രീ. എം. ബാബു സംഘാടകസമിതി അധ്യക്ഷനായും ശ്രീ. പി.ഷണ്മുഖൻ സംഘാടകസമിതി സെക്രട്ടറിയായും ചുമതലപ്പെടുത്തി.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇