സ്കൂൾ കലോൽസവ നഗരിയിൽസുരക്ഷയൊരുക്കി കാവലായി ട്രോമാകെയർ വളണ്ടിയർമാർ.


തിരൂരങ്ങാടി : പരപ്പനങ്ങാടി ഉപജില്ലാ സ്കൂൾ കലോൽസവത്തിന്റെ നഗരിയിൽ കലോൽസവത്തിനെത്തിയ പ്രതിഭകൾക്കും അദ്ധ്യാപകർക്കും കലോൽസവം കാണുന്നതിന് വേണ്ടി എത്തിയ പൊതു ജനത്തിനും കാവലും സുരക്ഷയുമൊരുക്കി സ്തുത്യർഹമായ സേവനം ചെയ്ത തിരൂരങ്ങാടി പോലീസിന്റെയും മലപ്പുറം ജില്ലാ ട്രോമാ കെയർ വളണ്ടിയർ തിരൂരങ്ങാടി യൂണിറ്റിന്റെയും പ്രവർത്തനം ഏറെ പ്രശംസിക്കപ്പെട്ടു.
കലോൽസവത്തിന്റെ പ്രധാന വേദിയായ തിരൂരങ്ങാടി ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിലെ വേദി ഒന്ന്, വേദി രണ്ട്, ഹയർ സെക്കണ്ടറി സ്കൂളിലെ വേദി മൂന്ന്, ഭക്ഷണ ഹാൾ, ഏഴും എട്ടും വേദികളായിരുന്ന ഓറിയന്റൽ ഹൈ സ്കൂൾ, കൂട്ടികളുടെ മേക്കപ്പ് റൂമുകളായിരുന്ന ജി. എൽ. പി. സ്കൂൾ തിരൂരങ്ങാടി എന്നിവിടങ്ങളിലായിരുന്നു ഇവരുടെ പ്രധാന ഡ്യൂട്ടി . ട്രോമാ കെയർ ലീഡർ ബാബുവിന്റെ നേത്രത്വത്തിൽ 25 ഓളം വളണ്ടിയർമാർ യൂണിഫോമിലും 25 ഓളം പേർ യൂണിഫോമിലല്ലാതെ ഇന്റലിജൻസിലുമായി ഇവിടെ കർമ്മ നിരതരായിരുന്നു. ദിവസേന കാലത്ത് മുതൽ രാത്രി പരിപാടി അവസാനിച്ച് എല്ലാവരും പിരിഞ്ഞ് പോയിയെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് ഇവർ പിരിഞ്ഞ് പോവാറ്. പ്രളയ കാലത്തും കോവി ഡ് കാലത്തും താനൂർ ബോട്ടപകട സമയത്തും മറ്റു ദുരന്തമുഖത്തും ഇവർ ചെയ്ത സേവനങ്ങൾ ഏറെ ശ്ലാഘനീയമായിരുന്നു. കലോൽസവ നഗരിയിലെ ഇവരുടെ സേവനങ്ങളെ മാനിച്ച് കൊണ്ട് സമാപന വേദിയിൽ വെച്ച് മുഴുവൻ പേരെയും സംഘാടക സമിതി മെമന്റോ നൽകി ആദരിച്ചിരുന്നു.തിരൂരങ്ങാടി പോലീസ് സ്റ്റേഷനായിരുന്നു ക്രമസമാധാന ചുമതല. തിരൂരങ്ങാടി സി.ഐ. കെ.ടി. ശ്രീനിവാസൻ , എസ്.ഐ. സുജിത്, എ. എസ്. ഐ. മാരായ ഭക്ത വൻസലൻ, സുബൈർ, രാജ്, രന്ജിത് എന്നിവരുടെ നേത്രത്വത്തിൽ വിപുലമായ പോലീസ് സംവിധാനമായിരുന്നു മൂന്ന് ദിവസങ്ങളിലും ഉണ്ടായിരുന്നത്. ഇവരെ കൂടാതെ എൻ. എസ്.എസ്, എൻ. സി. സി, എസ്.പി. സി. എന്നിവരുടെ സേവനങ്ങളും ശ്രദ്ധേയമായിരുന്നു.സാധാരണ നിലയിൽ കലോൽസവ നഗരിയിൽ ഉണ്ടാവാറുള്ള സംഘർഷങ്ങളൊന്നുമില്ലാതെ സുഖകരമായി കലോൽസവം സമാപിച്ചതിൽ സംഘാടകരും നാട്ടുകാരും പൂർണ്ണ സംതൃപ്തരാണ്.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇