ട്രാൻസ്ഫോർമറുകൾക്ക്സുരക്ഷാ വേലി സ്ഥാപിച്ചു

തിരൂരങ്ങാടി : തിരൂരങ്ങാടി കെഎസ്ഇബിക്ക് കീഴിലുള്ള എം കെ എച്ച് ഹോസ്പിറ്റലിന് മുൻവശത്തായി ട്രാൻസ്ഫോർമറിന് സുരക്ഷാ വേലി ഇല്ലത്തത് ഓ യു പി സ്കൂളിലേക്കും യത്തീംഖാനയിൽ നിന്ന് ഓറിയന്റൽ സ്കൂളിലേക്കും സ്കൂൾ കുട്ടികൾക്ക് നടന്നു പോകുന്നതിന് വളരെയധികം ബുദ്ധിമുട്ടായിരുന്നു നൂറുകണക്കിന് ആളുകൾ വരികയും സ്കൂൾ കുട്ടികൾ അടക്കം നടന്നു പോവുകയും ചെയ്യുന്ന ഹോസ്പിറ്റലിനു മുൻവശത്തെ ട്രാൻസ്ഫോർമറിന്നായിരുന്നു സുരക്ഷ വേലി ഇല്ലാത്താത് ഭീഷണിയായി രുന്നത് അടിയന്തരമായി സുരക്ഷവേലികൾ സ്ഥാപിക്കാൻ തിരൂരങ്ങാടി താലൂക്ക് കൺസ്യൂമർ പ്രൊട്ടക്ഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഭാരവാഹികളായ അബ്ദുൽ റഷീദ് ടി ടി , അബ്ദുൽ റഹീം പൂക്കത്ത് എന്നിവർ പരാതി നൽകിയിരുന്നു പരാതിയുടെ അടിസ്ഥാനത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയർ അടിയന്തരമായി സുരക്ഷാവേലി സ്ഥാപിക്കാൻ നിർദ്ദേശം നൽകുകയായിരുന്നു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇