പ്ലസ്‌വൺ അവസാന സപ്ലിമെന്ററി അലോട്മെന്റ് അപേക്ഷ നാളെ മുതൽ; ട്രാൻസ്ഫർ അലോട്മെന്റ് റിസൾട്ട്‌ നാളെ

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള അവസാന സപ്ലിമെന്ററി അലോട്മെന്റ് അപേക്ഷ നാളെ മുതൽ നൽകാം. രണ്ട് സപ്ലിമെന്ററി അലോട്മെന്റുകൾക്ക് ശേഷം പുതിയ ബാച്ചുകൾ അനുവദിച്ച സാഹചര്യത്തിലാണ് ഒരു സപ്ലിമെൻററി അലോട്മെൻറ് കൂടി നടത്തുന്നത്. ഇതിനുള്ള അപേക്ഷ ട്രാൻ നാളെ (ഓഗസ്റ്റ് 2) ഉച്ചയ്ക്കുശേഷം നൽകാം. ഓഗസ്റ്റ് 3ന് വൈകിട്ട് 4വരെ അപേക്ഷ നൽകാം. ട്രാൻസ്ഫർ അലോട്മെൻറിനു ശേഷമുള്ള ഒഴിവ് സീറ്റുകളുടെ വിവരം വെബ്സറ്റിൽ പ്രസിദ്ധീകരിക്കും.ഏകജാലകം വഴി മെറിറ്റിൽ പ്ലസൺ പ്രവേശനം ലഭിച്ച വിദ്യാർത്ഥികളുടെ ട്രാൻസ്ഫർ അലോട്മെന്റ് നാളെ (ഓഗസ്റ്റ് 2ന്) പ്രസിദ്ധീകരിക്കും. സ്കൂളും വിഷയവും മാറാനുള്ള അപേക്ഷകൾ പരിഗണിച്ചുള്ള ട്രാൻസ്ഫർ അലോട്മെന്റാണ് നാളെ ബുധനാഴ്ച രാവിലെ പ്രസിദ്ധീകരിക്കുക. അലോട്മെൻറ് ലഭിക്കുന്നവർ ഓഗസ്റ്റ് 3ന് വ്യാഴാഴ്ച നാലുമണിക്കു മുൻപ് പ്രവേശനം നേടണം.

[wpcode id=”35734″]

Comments are closed.