സേവഭാരതി യൂണിറ്റ് ഭാരവാഹികൾക്ക് പരിശീലനം നൽകി

താനൂർ: സേവഭാരതി തിരൂർ മേഖലയിലെയൂണിറ്റ് ഭാരവാഹികൾക്ക് പരിശീലനം കൊടുത്തു.താനൂർ അമൃത വിദ്യാലയത്തിൽ വച്ച് നടന്ന പരിശീലനത്തിൽ പതിനെട്ടോളം യൂണിറ്റുകൾക്ക് ഓക്സിജൻ കോൺസെൻട്രേറ്റർ മെഷീൻ വിതരണവും നടന്നു. സേവഭാരതി ജില്ല വൈസ് പ്രസിഡൻ്റ് ബാബു.എം. അധ്യക്ഷം വഹിച്ചു ദേശീയസേവാഭാരതി സംസ്ഥാന സെക്രട്ടറി സത്യഭാമ എൻ ഉദ്ഘാടനം നിർവഹിച്ചു സേവാഭാരതിമലപ്പുറം ജില്ല ജനറൽസെക്രട്ടറിവിദ്യാധരൻ.ഇ ടി. മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ഹരിദാസൻ വി, സംഘടനാ സെക്രട്ടറി നന്ദകുമാർസി.പി , ജില്ലാ ട്രഷറർ. ജയപ്രകാശ് ജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണൻ കെ വി, മീഡിയകോഡിനേറ്റർമോനിഷ, വി ബാബു ഗോമുഖം, തുളസീധരൻ പെരുവള്ളൂർ എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇