ക്രിസ്മസ്, പുതുവത്സര സീസണ്‍; കേരളത്തിലേക്കുള്ള സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഇന്നുമുതല്‍
കേരളത്തിലേക്ക് പുതുതായി അനുവദിച്ച ദക്ഷിണ റെയില്‍വേയുടെ 17 പുതിയ ട്രെയിനുകള്‍ ഇന്ന് മുതല്‍ ഓടിത്തുടങ്ങും. ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ചാണ് പുതിയ സര്‍വീസുകള്‍ അനുവദിച്ചത്. സീസണായതിനാല്‍ യാത്രാ സൗകര്യത്തിനും അധിക തിരക്ക് ഒഴിവാക്കാനുമാണ് പുതിയ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിച്ചത്.ഇന്ന് മുതല്‍ 2023 ജനുവരി 2 വരെയുള്ള ദിവസങ്ങളിലാകും പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് നടത്തുക. കൂടാതെ ദക്ഷിണ റെയില്‍വേയും മറ്റ് സോണല്‍ റെയില്‍വേയും അറിയിച്ച പ്രത്യേക ട്രെയിനുകളും ഉണ്ടാകും.