fbpx

അഗ്‌നിപഥ് പദ്ധതിക്കെതിരേയുള്ള പ്രതിഷേധത്തെ തുടർന്ന് ട്രെയിനുകള്‍ റദ്ദാക്കി.

തിരുവനന്തപുരം: അഗ്‌നിപഥ് പദ്ധതിക്കെതിരേയുള്ള പ്രതിഷേധത്തെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള വിവിധ ട്രെയിനുകള്‍ റദ്ദാക്കി.ഇന്നലെ പട്‌നയില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന 22644 പട്‌ന ജങ്ഷന്‍എറണാകുളം ജങ്ഷന്‍ ദ്വൈവാര സൂപ്പര്‍ഫാസ്റ്റ്, ഇന്നലെ സെക്കന്തരാബാദില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന 17230 സെക്കന്തരാബാദ് ജങ്ഷന്‍തിരുവനന്തപുരം സെന്‍ട്രല്‍ ശബരി എക്‌സ്പ്രസ് എന്നിവ പൂര്‍ണമായി റദ്ദാക്കി. മറ്റ് ചില ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കിയതായും റയില്‍വേ തിരുവനന്തപുരം ഡിവിഷന്‍ അറിയിച്ചു.