നാടുകാണി ചുരത്തിൽ മണിക്കൂറുകൾ ഗതാഗതം തടസ്സപ്പെട്ടു
നിലമ്പൂർ :*പെരുന്നാൾ ആഘോഷിക്കാൻ യാത്രക്കാർ കൂട്ടത്തോടെ നാടുകാണി ചുരം കയറിയതോടെ മണിക്കൂറുകൾ ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാവിലെ ആറുമണി മുതൽ തുടങ്ങിയ ഗതാഗതക്കുരുക്ക് രാത്രി വൈകിയും തുടർന്നു. വഴിക്കടവ് ആനമലയിൽ നിന്ന് നാടുകാണി ചുരം വരെ 16 കിലോമീറ്റർ ഇടയിൽ 10 കിലോമീറ്ററിലധികം ദൂരം മിക്ക സമയവും കുരുക്കിട്ടു. അരമണിക്കൂറിനകം വഴിക്കടവിൽ നിന്നും നാടുകാണിയിൽ എത്തേണ്ട സമയത്തിന് അഞ്ച് മണിക്കൂറും അധികവും സമയമാണ് എടക്കേണ്ടി വന്നത്.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
സഞ്ചാരികൾ ഏറെയും ഊട്ടിയിലേക്ക് തിരിച്ചവരായിരുന്നു. എന്നാൽ ഊട്ടിയിലേക്കുള്ള ഒട്ടു മിക്ക റോഡുകളിലും ഗതാഗത തടസ്സം നേരിട്ടതോടെ പൊലീസ് ഇവർക്ക് നിർദ്ദേശം നൽകി മറ്റു വഴികളിലൂടെ മടക്കി വിടുകയായിരുന്നു. രാത്രിയിൽ യാത്ര കൂടുതൽ ദുഷ്‌കരമാക്കുന്നു സ്ഥിതിയും ഉണ്ടായി.ഊട്ടി സന്ദർശനം കഴിഞ്ഞ് മടങ്ങുന്നവരുടെ തിരക്ക് കൂടി വർദ്ധിച്ചതാണ് ഇതിനു കാരണം. വാഹനങ്ങളെ നിയന്ത്രിക്കാൻ വേണ്ടി പൊലീസും ട്രോമാകെയറും ഉൾപ്പെടെ സംഘവും ചുരത്തിൽ ഉണ്ടായിരുന്നു.
